

ഡല്‍ഹിയില്‍ തീപിടിത്തമുണ്ടായ പെയിന്റ് ഫാക്ടറി പ്രവർത്തിച്ചിരുന്നത് അനധികൃതമായി
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ തീപിടിത്തമുണ്ടായ പെയിന്റ് ഫാക്ടറി പ്രവർത്തിച്ചിരുന്നത് അനധികൃതമായി എന്ന് അധികൃതർ.ആലിപ്പൂരില്‍ ജനസാന്ദ്രതയേറിയ പ്രദേശത്താണ് വ്യാഴാഴ്ച തീപിടിത്തമുണ്ടായത്. 11 പേരാണ് തീപിത്തത്തില് മരിച്ചത്. താമസത്തിനായി ഉപയോഗിച്ചിരുന്ന വീട് അനധികൃതമായി പെയിന്റ് നിർമാണത്തിന് ഉപയോഗിക്കുകയായിരുന്നു.
അടുത്തിടെയാണ് വീട്ടില്‍ പെയിന്റ് വ്യവസായം ആരംഭിച്ചതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഹരിയാന സ്വദേശിയായ അഖില്‍ ജെയിനായണ് ഫാക്ടറി നടത്തിയിരുന്നത്. സംഭവത്തില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി കമ്ബനിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]