
മലപ്പുറം: എല്‍.ഡി.എഫില്‍ ഘടകകക്ഷിയെന്ന നിലയില്‍ അര്‍ഹതപ്പെട്ട അംഗീകാരം സി.പി.ഐക്ക് ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് ബജറ്റില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ല. മതിയായ ബജറ്റ് വിഹിതം നല്‍കാതെ സപ്ലൈകോ സി.പി.എം തകര്‍ത്തു. ഭക്ഷ്യ മന്ത്രിയുടെ ഭാര്യയ്ക്കു വരെ സര്‍ക്കാരിനെതിരെ പ്രതികരിക്കേണ്ടി വന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. കെ.പി.സി.സി സംഘടിപ്പിക്കുന്ന സമരാഗ്നി പ്രക്ഷോഭ ജാഥയുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത്.
കേരളത്തെ സാമ്പത്തികമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി. പ്രതിപക്ഷം നിരന്തരമായി നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണ് സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടെന്നും വിഡി സതീശൻ പറഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് പറഞ്ഞവരാണ് സബ്സിഡി വെട്ടിക്കുറച്ച് വില കൂട്ടിയതെന്നും സതീശൻ കുറ്റപ്പെടുത്തി.
സൗഹാര്‍ദപരമായ അന്തരീക്ഷത്തിലാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ തീര്‍ക്കേണ്ട നിരവധി പ്രശ്നങ്ങള്‍ ജനകീയ സദസില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ജനങ്ങള്‍ പറയുന്ന പരാതികളോട് കോണ്‍ഗ്രസ് പൂര്‍ണമായും നീതി പുലര്‍ത്തും. കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ക്കെതിരായ കാലികപ്രസക്തമായ വിഷയങ്ങള്‍ കെ.പി.സി.സി സംഘടിപ്പിക്കുന്ന സമരാഗ്നി പ്രക്ഷോഭ ജാഥയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനായി.
മോദിയുടെ ഭരണം രാജ്യത്തിന്റെ ഐക്യത്തെയും മതേതരത്വത്തെയും തകര്‍ക്കുന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. സമരാഗ്നിയുടെ ഭാഗമായി ഞങ്ങള്‍ ദാരിദ്രവും കഷ്ടപ്പാടും അനുഭവിക്കുന്ന സാധാരണക്കാരെ കണ്ടപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പന്നരുടെ യോഗവും അവര്‍ക്കൊപ്പമുള്ള വിരുന്നുമാണ് നടത്തിയത്. അതുകൊണ്ടു തന്നെ പാവങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനുള്ള അവസരം പോലും നവകേരള സദസ് നടത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുണ്ടായില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.
Last Updated Feb 16, 2024, 4:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]