
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയം; പിന്നാലെ യുവതിയുടെ ആത്മഹത്യയും; പ്രതിശ്രുത വരൻ അറസ്റ്റില്‍ ആലപ്പുഴ: വിവാഹ നിശ്ചയത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരൻ പിടിയില്‍. കാവാലം സ്വദേശി അനന്തു (26)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാവാലം സ്വദേശിനി ആതിരാ തിലക് (25) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇയാളെ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 5 നാണ് ആതിരാ തിലക് ആത്മഹത്യ ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 13 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
എന്നാല്‍ ഇവർ തമ്മില്‍ സ്വരചേർച്ചകള്‍ ഉണ്ടായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ജനുവരി 5 ന് അനന്തു വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയും ആതിരയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.
പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]