
റിയാദ്: ഹൃദയാഘാതം മൂലം തെലങ്കാന സ്വദേശി റിയാദിൽ മരിച്ചു. കരീം നഗർ സ്വദേശി മുഹമ്മദ് മുഖ്താർ ഹുസൈൻ (47) റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ മരിച്ചത്. ബുധനാഴ്ച വൈകീട്ട് ദേഹാസ്ഥത മൂലം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ് ഗഫൂർ, മാതാവ്: അസീഗരി ബീഗം, ഭാര്യ: ഖൈസർ ബീഗം. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിെൻറ നേതൃത്വത്തിൽ നടക്കുന്നു.
Read Also –
കുത്തിയൊലിച്ചെത്തിയ വെള്ളം ജീവനെടുത്തു; ഒമാനിൽ മലയാളി മരിച്ചത് കളിപ്പാട്ടം വിതരണം ചെയ്യാൻ പോകുന്നതിനിടെ
മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും വെള്ളപാച്ചിലും അകപ്പെട്ട ആലപ്പുഴ സ്വദേശി മരണപെട്ടു. ആലപ്പുഴ അരൂക്കുറ്റി നടുവത് നഗർ സ്വദേശി താരത്തോട്ടത് വീട്ടിൽ അബ്ദുൽ വാഹിദ് ( 28 ) ആണ് വെള്ളപ്പാച്ചിൽ അകപ്പെട്ടു മരണമടഞ്ഞത്.
ഒമാനിലെ ശർഖിയ ഗവര്ണറേറ്റിലെ ഇബ്രയിൽ നിന്നും അറുപതു കിലോമീറ്റർ അകലെ ഇസ്മെയിൽ എന്ന സ്ഥലത്ത് ഉള്ള വാദിയിലെ വെള്ളപ്പാച്ചിലിൽ കുടുങ്ങുകയായിരുന്നു ആലപ്പുഴ സ്വദേശി അബ്ദുൽ വാഹിദ്. മൃത ശരീരം ഇബ്ര ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മസ്കറ്റിലെ മൊബേലയിലുള്ള ഒരു സ്വകാര്യ ടോയ്സ് കമ്പനിയുടെ മിനി സെയിൽസ് വാനിൽ ഒമാൻ സ്വദേശി ഡ്രൈവറുമായി ടോയ്സ് വിതരണത്തിന് പോകുമ്പോളാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ അകപ്പെട്ടത്. ഒമാനി ഡ്രൈവർക്ക് തലക്കും നട്ടെല്ലിനും പരിക്കുണ്ട്. വെള്ളപ്പാച്ചിലിൽ നിന്നും രക്ഷപ്പെട്ട മിനിവാൻ ഓടിച്ചിരുന്ന ഒമാനി ഡ്രൈവറെ ചികിത്സാർത്ഥം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]