
രാജ്കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മിന്നല്‍ തുടക്കവുമായി മുന്നേറുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചെയ്തത് ആന മണ്ടത്തരമെന്ന് തുറന്നു പറഞ്ഞ് ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ബാസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ചതോടെ രോഹിത് ശര്‍മ ഏഴാം ഓവറില്‍ തന്നെ സ്പിന്നറെ പന്തെറിയാന്‍ വിളിച്ചു. എന്നാല്‍ ബെന്‍ ഡക്കറ്റ് തകര്‍ത്തടിച്ചിട്ടും ഇടം കൈയന്മാര്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ആര് അശ്വിനെയല്ല ഇടം കൈയന്‍ സ്പിന്നറായ കുല്‍ദീപ് യാദവിനെയാണ് രോഹിത് ശര്‍മ ആദ്യ മാറ്റമായി പന്തെറിയാന്‍ വിളിച്ചത്.
തന്റെ ആദ്യ നാലോവറില്‍ 34 റണ്‍സ് വഴങ്ങിയ കുല്‍ദീപ് സമ്മര്ദ്ദത്തിലായതടെയാണ് 12-ാം ഓവറില്‍ രോഹിത് അശ്വിനെ പന്തെറിയാന്‍ വിളിച്ചത്. തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സാക്ക് ക്രോളിയെ പുറത്താക്കി അശ്വിന് അഞ്ഞൂറാം വിക്കറ്റെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു. അശ്വിനെ പന്തെറിയാന്‍ വിളിക്കാന്‍ പന്ത്രണ്ടാം ഓവര്‍ വരെ കാത്തിരുന്ന രോഹിത്തിന്റെ തീരുമാനം ആന മണ്ടത്തരമായെന്ന് ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണ്‍ പറഞ്ഞു.
അത് രോഹിത്തിന്റെ മോശം തന്ത്രമായിപ്പോയി. അശ്വിന് പന്തെറിയാതിരുന്ന സാഹചര്യം പരമാവധി മുതലെടുക്കാന്‍ ഡക്കറ്റിനായി. രവീന്ദ്ര ജഡേജയെ ആദ്യ 20 ഓവറില്‍ പോലും പന്തെറിയിച്ചില്ല, അശ്വിനെ പന്തെറിയിച്ചതാകട്ടെ പന്ത്രണ്ടാം ഓവറിലും . അര്‍ധസെഞ്ചുറി പിന്നിട്ടശേഷമാണ് ഡക്കറ്റിന് അശ്വിനെ നേരിടേണ്ടിവന്നുള്ളു. അശ്വിനെ നേരിടും മുമ്പ് തന്നെ അര്‍ധസെഞ്ചുറി പിന്നിടാനായത് ഡക്കറ്റിന് ഗുണകരമായെന്നും വോണ്‍ പറഞ്ഞു.
തന്റെ രണ്ടാം ഓവറില്‍ തന്നെ അശ്വിന് സാക് ക്രോളിയെ പുറത്താക്കി ആദ്യ ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും പിന്നീടെത്തിയ ഒലി പോപ്പ് ഡക്കറ്റിനൊപ്പം തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് ഏകദിന ശൈലിയില്‍ മുന്നേറി. ഡക്കറ്റ് 88 പന്തില്‍ സെഞ്ചുറിയിലെത്തി ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഇന്ത്യയിലെ അതിവേഗ സെഞ്ചുറി തികച്ചപ്പോള്‍ 25 ഓവറില്‍ ഇംഗ്ലണ്ട് സ്കോര്‍ 150 കടന്നു. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 445 റണ്‍സിന് ഓള് ഔട്ടായിരുന്നു.
Last Updated Feb 16, 2024, 4:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]