
രാജ്യത്തെ ഒരു പൗരന്റെ പ്രധാനപ്പെട്ട രണ്ട് രേഖകളാണ് ആധാർ കാർഡും പാൻ കാർഡും. തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുമ്പോൾ സാമ്പത്തിക രേഖയാണ് ആധാർ കാർഡ്. ആധാറും പാൻ കാർഡും ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 2023 ജൂൺ വരെയായിരുന്നു ഇതിനുള്ള സമയപരിധി. ഇവ ബന്ധിപ്പിക്കാത്ത ഉപഭോക്താക്കൾക്ക് ഇപ്പോൾ ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുന്നുണ്ട്.
ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ട നികുതിദായകരുടെ പാൻ 2023 ജൂലായ് 1 മുതൽ പ്രവർത്തനരഹിതമാകുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. 1,000 രൂപ വൈകി ഫീസ് അടച്ച് പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാം.
50 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഏതൊരു വസ്തുവും വിൽക്കുമ്പോൾ, ഒരു ശതമാനം ടിഡിഎസ് സർക്കാരിൽ നിക്ഷേപിക്കണം, ആധാർ-പാൻ ലിങ്ക് ചെയ്യാത്തവർ, ഇപ്പോൾ 20 ശതമാനം തുക നിക്ഷേപിക്കേണ്ടി വരും
പാൻ കാര്‍ഡ് നിർജീവമായാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ആദായനികുതി വെബ്സൈറ്റ് അനുസരിച്ച്, “രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്കും ഇ-ഫയലിംഗ് പോർട്ടൽ വഴി (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും.
Last Updated Feb 16, 2024, 7:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]