ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ച ‘പുഷ്പ’ തരംഗം ഇനി ജപ്പാനിലും. ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായ ‘പുഷ്പ 2: ദ റൂൾ’ ഇന്നലെ ജപ്പാനിൽ റിലീസ് ചെയ്തു.
ചിത്രത്തിന് ജാപ്പനീസ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രതികരണമാണ്. ആർത്തുവിളിച്ചാണ് ചിത്രത്തെ അവർ വരവേറ്റിരിക്കുന്നത്.
റിലീസ് ദിനത്തിൽ തന്നെ ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തിയേറ്ററുകൾ ആരാധകരെക്കൊണ്ട് നിറഞ്ഞു. അല്ലു അർജുന്റെ സ്റ്റൈലിനും നൃത്തത്തിനും വലിയ ആരാധകവൃന്ദമുള്ള ജപ്പാനിൽ, ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികൾ.
ചിത്രത്തിലെ ഡയലോഗുകളും അല്ലു അർജുന്റെ സിഗ്നേച്ചർ മാനറിസങ്ങളും ജാപ്പനീസ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ജപ്പാനിലെ പ്രമുഖ തിയേറ്ററുകളിലെല്ലാം വൻ സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും നേടിയ വൻ വിജയം ജപ്പാനിലും ആവർത്തിക്കുമെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ അല്ലുവിനെ ആർപ്പുവിളികളോടെയാണ് ജാപ്പനീസ് ആരാധകർ വരവേറ്റത്.
തങ്ങളുടെ പ്രിയതാരത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. View this post on Instagram A post shared by Athira Diljith (@athira_diljith) സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ച ചിത്രമാണ് പുഷ്പ 2.
ഈ ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആയിരുന്നു ചിത്രത്തിന്റെ സംഗീതം.
2024 ഡിസംബറില്‍ ആയിരുന്നു പടത്തിന്റെ ഇന്ത്യ റിലീസ് നടന്നത്. ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍ ഇന്ത്യയിൽ 1381 കോടിയാണ്.
മൊത്തം 1642 കോടി കോടിയാണ് ചിത്രത്തിന്റെ ഗ്രോസ് എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

