തിരുവനന്തപുരം: ജീവനുതുല്യം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത കാമുകനെ ശീതളപാനീയത്തിൽ വിഷം ചേർത്ത് ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. നാളെയാണ് ശിക്ഷാവിധി. കൊടും ക്രൂരതയ്ക്ക് അർഹിക്കുന്ന കഠിന ശിക്ഷ തന്നെ കിട്ടണേ എന്നാണ് ഷാരോണിന്റെ ബന്ധുക്കളുടെയും ഉറ്റവരുടെയും പ്രാർത്ഥന.
കേസിന്റെ ഒരു ഘട്ടത്തിൽപ്പോലും താൻ ചെയ്ത കൊടും പാതകത്തിൽ ലവലേശം പശ്ചാത്താപം ഗ്രീഷ്മയ്ക്ക് ഇല്ലായിരുന്നു. മാത്രമല്ല കേസിൽ നിന്ന് രക്ഷപ്പെടാൻ ഓരോരാേ കള്ളങ്ങൾ ഒന്നിനുപുറകേ ഒന്നൊന്നായി സമർത്ഥമായി പുറത്തുവിട്ടുകൊണ്ടിരുന്നു. എന്നാൽ കേരള പൊലീസിന്റെ അന്വേഷണമികവിന് മുന്നിൽ അധികനേരം പിടിച്ചുനിൽക്കാൻ ഗ്രീഷ്മയ്ക്ക് ആയില്ല. പൊലീസിന്റെ ചോദ്യംചെയ്യലിൽ അവൾ എല്ലാം തുറന്നുപറഞ്ഞു.
തെളിവെടുപ്പിനിടയിലും ചെയ്ത മഹാപാതകത്തിൽ ലവലേശം പശ്ചാത്താപം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നില്ല ഗ്രീഷ്മയുടെ പെരുമാറ്റം. വെട്ടുകാട് പള്ളിയിലും, വേളി ടൂറിസ്റ്റ് കേന്ദ്രത്തിലും, തൃപ്പരപ്പ് വെള്ളച്ചാട്ടത്തിലും എത്തിച്ചുള്ള തെളിവെടുപ്പിൽ ഒട്ടും കൂസലില്ലാതെയായിരുന്നു ഗ്രീഷ്മയുടെ പെരുമാറ്റം. ഇത് പൊലീസുകാരിൽ പോലും അമ്പരപ്പുണ്ടാക്കി. പ്രതിയെ കാണാൻ നാട്ടുകാർ തടിച്ചുകൂടിയപ്പോഴും നേർത്ത തുണികൊണ്ട് മുഖം മറച്ച് പുഞ്ചിരിച്ചുകൊണ്ടായിരുന്നു ഗ്രീഷ്മ പൊലീസിന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞത്.
ഷാരോണിന്റെ നിർബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹം കഴിച്ചെന്ന് തെളിവെടുപ്പിനിടെ ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരുന്നു. വേളിയിൽ വിശ്രമിച്ചപ്പോഴാണ് ആദ്യമായി കൊലപാതക പദ്ധതി മനസിൽ വന്നതെന്നും ഗ്രീഷ്മ തെളിവെടുപ്പിനിടെ ചിരിച്ചുകൊണ്ട് പൊലീസിനോട് പറഞ്ഞിരുന്നു. ‘നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവന് പ്രാര്‍ത്ഥിച്ചത്’ എന്ന് തെളിവെടുപ്പിനിടയില്‍ വെട്ടുകാട് പള്ളിയില്‍വെച്ച് ഗ്രീഷ്മയോട് അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു. ‘പക്ഷേ, നേരെ തിരിച്ചായിപ്പോയി’ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഇതുംപറഞ്ഞ് മനസ് നിറഞ്ഞെന്ന മട്ടിൽ ചിരിക്കുകയായിരുന്നു ഗ്രീഷ്മ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും തെളിവെടുപ്പിനിടെ ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരുന്നു. തെളിവെടുപ്പിനെത്തിച്ചപ്പോൾ ഇവളെ ഞാൻ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്ക്രീം കടയിലെ ജീവനക്കാരിയോട് ഗ്രീഷ്മ തട്ടിക്കയറുന്നതും ടെലിവിഷൻ ചാനലുകളിലൂടെ ലോകം മുഴുവൻ കണ്ടതാണ്.