
മലയാളം മലൈക്കോട്ടൈ വാലിബനായി കാത്തിരിക്കുകയാണ്. അടുത്തെങ്ങുമില്ലാത്ത വൻ ഹൈപ്പോടെയാണ് മോഹൻലാല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. വാലിബൻ കാനഡയില്‍ ഇന്ത്യയേക്കാള്‍ ഒരു ദിവസം മുന്നേ കാണാനാകും എന്നാണ് റിപ്പോര്‍ട്ട്.
മലൈക്കോട്ടൈ വാലിബൻ ഒരു തെന്നിന്ത്യൻ സിനിമയുടെ വലിയ റിലീസായിരിക്കും കാനഡയില്‍ ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. കാനഡിയല്‍ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. കാനഡയില്‍ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയര്‍ സംഘടപ്പിക്കുന്നുണ്ട് എന്നതാണ് അന്നാട്ടിലെ ആരാധകരെ ആവേശത്തിലാക്കുന്നത്. മോഹൻലാല്‍ നായകനായി എത്തുന്ന വാലിബൻ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മോഹൻലാല്‍ നായകനാകുന്ന മലൈക്കോട്ടൈ വാലിബനെത്തുമ്പോള്‍ തിയറ്ററില്‍ തീ പാറുമോ എന്നായിരുന്നു നേരിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഒരാള്‍ ചോദിച്ചതും മറുപടിയും ചര്‍ച്ചയായിരുന്നു. ആദ്യം നേര് കഴിയട്ടേ എന്നായിരുന്നു താരത്തിനറെ മറുപടി. അത് വ്യത്യസ്തമായ ഒരു സിനിമയായിരിക്കും. സിനിമകള്‍ മികച്ച ഒന്നാകണമെന്ന് വിചാരിച്ച് തുടങ്ങുന്നതാണ് എല്ലാവരും. സിനിമയ്ക്ക് ഓരോന്നിനും ഓരോ ജാതകമുണ്ട്. നിങ്ങള്‍ക്ക് തോന്നിയ വികാരം ആ സിനിമയ്ക്ക് ഉണ്ടെങ്കില്‍ അതാണ് പ്രതീക്ഷ എന്ന് പറയുന്നത്. സിനിമ കണ്ടിട്ടേ അത് നമുക്ക് പറയാൻ കഴിയുകയുള്ളൂ. നമുക്ക് കിട്ടിയിരിക്കുന്ന ജോലി ചെയ്യുന്നു. കൂടെയുള്ളവര്‍ക്കൊപ്പ സഞ്ചരിക്കുന്നു. പുറത്തിറങ്ങിയിട്ടാണല്ലോ ഞാൻ വിചാരിച്ചതുപോലെയില്ലെന്നൊക്കെ സിനിമയെ കുറിച്ച് തോന്നുന്നത്. എന്താണ് വിചാരിച്ചത് എന്ന് അറിയാനുമാകില്ല. സിനിമയുടേത് ഒരു രഹസ്യ ചേരുവയാണ്. അതുകൊണ്ട് തീ പാറട്ടേ എന്നും പറയുകയായിരുന്നു മോഹൻലാല്‍.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നു എന്നതാണ് മലൈക്കോട്ടൈ വാലിബനിലെ പ്രധാന ആകര്‍ഷണം. തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.
Last Updated Jan 17, 2024, 10:04 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]