

നിരവധി മോഷണ കേസിലെ പ്രതി കടവുൾ രാജ് പാലക്കാട് കസബ പോലീസിൻ്റെ പിടിയിൽ
പാലക്കാട് : രാമശ്ശേരി ശിവക്ഷേത്രത്തിൽ കഴിഞ്ഞ മാസം രാത്രി ക്ഷേത്ര ഭണ്ഡാരം , തൂക്ക് വിളക്ക് എന്നിവ കളവ് ചെയ്ത കേസിൽ അന്തിയൂർ ഉദുമൽപേട്ട സ്വദേശിയായ രാജ് (കടവുൾ രാജ്)എന്ന ദൈവം രാജിനെ (58 ) ,പാലക്കാട് കസബ പോലീസ് പിടികൂടിയത്.
2019 വർഷത്തിൽ സമാന രീതിയിൽ കുഴൽമന്ദം ഭാഗങ്ങളിൽ കളവ് നടത്തിയ കേസിൽ പിടിക്കപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ജയിലിൽ നിന്നും ഇറങ്ങിയ രാജ് കേരളത്തും തമിഴ്നാട്ടിലും നിരവധി കളവ് ചെയ്തിട്ടുണ്ട്. ട്രെയിനിൽ രാത്രി കേരളത്തിലേക്ക് വരുകയും കളവിന് ശേഷം വീണ്ടും തമിഴ്നാട് തിരിച്ച് പോവുകയും ചെയ്യും. സ്ഥിരമായി എവിടെയും നിൽക്കാറില്ല. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. അമ്പലങ്ങൾ , കടകൾ എന്നിവ കണ്ടു വച്ച് കളവ് നടത്തുന്നതാണ് രീതി. ദിവസങ്ങളോളം തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയാണ് പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.
ചെറിയ അമ്പലങ്ങൾ തിരഞ്ഞ് പിടിച്ച് കളവ് നടത്തുന്നയാളാണ്. കൂടുതലും പരാതികൾ വരാതെ പോവും എന്നതാണ് ചെറിയ ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കാൻ കാരണമെന്നാണ് പ്രതി പറയുന്നത്. നൂറിലധികം കേസുകൾ നടത്തിയിട്ടുണ്ട് എന്ന് പ്രതി കുറ്റസമ്മതം നടത്തി. മിക്കതും പരാതി പോലും ലഭിച്ചിട്ടില്ലയെന്നാണ് അന്വേഷണത്തിൽ മനസ്സിലാവുന്നത്. ആരാധനാലയങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുക എന്നതാണ് ഒരു പരിധിവരെയെങ്കിലും കളവുകൾ കുറക്കാൻ ചെയ്യേണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് IPS, എഎസ്പി അശ്വതി ജിജി IPS എന്നിവരുടെ നിർദ്ദേശപ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് NS, എസ് ഐ ഹർഷാദ് . എച്ച്, എഎസ് ഐ രജു,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ , രാജീദ്. ആർ, സെന്തിൾ കുമാർ ,പ്രഷോഭ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]