
ഇടുക്കി: പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി അപകടം. കുമളിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ 5 മണിയോടെ അപകടത്തിൽപ്പെട്ടത്. വലിയ തിട്ടക്ക് മുകളിൽ വാഹനം തട്ടി താഴേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കൊട്ടരക്കര ഡണ്ടിഗൽ ദേശീയ പാതയിൽ പീരുമേട് കരടിക്കുഴിക്ക് സമീപം 56 ആം മൈൽ ഭാഗത്താണ് ബസ് അപകടത്തിൽപ്പെട്ടത്.
കുമളി ഡിപ്പോയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നും തെന്നിമാറി റേഡരികിലെ സംരക്ഷണഭിത്തിയിൽ തങ്ങി നിൽക്കുകയായിരുന്നു. താഴെ സ്വകാര്യ കോളേജിലെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ മതിലിലാണ് ബസ് തങ്ങി നിന്നത് ബസ് താഴേക് പതിച്ചിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വലുതായേനെ. അപകടം നടക്കുന്ന സമയത്ത് ഹോസ്റ്റലിൽ വിദ്യാർത്ഥികളുമുണ്ടായിരുന്നു. ബസിലെ യാത്രക്കാർക്ക് പരിക്കില്ല. ഫയർഫോഴ്സ് പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവർ സ്ഥലത്തെത്തി.
കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചൽ വടമണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മതിലിടിച്ച് മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Last Updated Jan 17, 2024, 10:07 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]