
റിയാദ്: റിയാദിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ മലയാളി വാഹനാപകടത്തിൽ മരിച്ചു. റിയാദ് നസ്റിയയിലുണ്ടായ അപകടത്തിൽ പത്തനംതിട്ട തിരുവല്ല കുളക്കാട് പുളിക്കപറമ്പിൽ സുനിൽ ബാബു (57) ആണ് മരിച്ചത്. റിയാദ് തഖസൂസിയിലെ സ്പെഷലിസ്റ്റ് മെഡിക്കൽ സെൻററിൽ ഡ്രൈവറാണ് ഇദ്ദേഹം. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
പരിക്കേറ്റ സുനിൽ ബാബു ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. പരേതരായ നാരായണ പിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ – ഗീത. മക്കൾ: സൂര്യ, ആര്യ (റിയാദ് കിങ് ഖാലിദ് ആശുപത്രി). മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, റഫീഖ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Last Updated Jan 16, 2024, 2:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]