
സൗദി വിഷൻ 2030 നും, സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും സുസ്ഥിര വളർച്ചക്കുമുള്ള അഭിലാഷങ്ങൾക്കും അനുസൃതമായി സമ്പദ് വ്യവസ്ഥയുടെ വഴക്കം വർധിപ്പിക്കാനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും സൗദി അറേബ്യ വികസിപ്പിച്ച പരിഹാരങ്ങളും സമ്പ്രദായങ്ങളും സംഘം ദാവോസ് ഫോറത്തിൽ അവലോകനം ചെയ്യും.
സൗദി വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിൽ കൈവരിച്ച പുരോഗതി, വിവിധ മേഖലകളിൽ രാജ്യം സാക്ഷ്യം വഹിക്കുന്ന വികസനത്തിന്റെയും പരിവർത്തനത്തിന്റെയും പ്രയാണം, വിവിധ മേഖലകളിൽ ലഭ്യമായ നിക്ഷേപാവസരങ്ങൾ എന്നിവയിലേക്ക് സംഘം വെളിച്ചം വീശും. അന്താരാഷ്ട്ര സഹകരണം വർധിപ്പിച്ച്, സാമ്പത്തിക സംയോജനത്തെ പിന്തുണച്ച്, വിഭവങ്ങളുടെ സുസ്ഥിരത നിലനിർത്തി, നവീകരണത്തിലൂടെ പ്രയോജനം നേടി നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെ കുറിച്ചും അവ അഭിമുഖീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സൗദി സംഘം ചർച്ച ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നവീകരണത്തിൽ നിന്നും സാങ്കേതിക പരിഹാരങ്ങളിൽ നിന്നും പ്രയോജനം നേടുന്നതിനെയും നൂതന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനെയും അന്താരാഷ്ട്ര സമൂഹത്തിലെ നയത്തിലും തീരുമാനമെടുക്കൽ പ്രക്രിയയിലും നൂതന സാങ്കേതികവിദ്യയുടെ സ്വാധീനത്തെയും കുറിച്ച ചർച്ചകളിൽ സൗദി സംഘം ഭാഗഭാക്കാകും. അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരി, വാണിജ്യ മന്ത്രി ഡോ.മാജിദ് അൽഖസബി, വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥാ കാര്യങ്ങൾക്കുള്ള സൗദി അറേബ്യയുടെ പ്രത്യേക ദൂതനുമായ ആദിൽ അൽ ജുബൈർ, നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ, കമ്യൂണിക്കേഷൻ, ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽ സവാഹ, വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ്, സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹിം എന്നിവർ സൗദി സംഘത്തിൽ ഉൾപ്പെടുന്നു.