
മദീനയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളെല്ലാം സന്ദർശിച്ചു. മദീന മസ്ജിദുൽ നബവി, റസൂൽ (സ)യുടെ ജീവിതവുമായി ബന്ധപ്പെട്ട ഇസ് ലാമിക ചരിത്രത്തിലെ പ്രധാന സ്ഥാനമുള്ള യുദ്ധങ്ങൾ നടന്ന ബദർ, ഉഹ്ദ്, ഖന്തക് എന്നിവക്ക് പുറമേ ജബൽ റുമാത്ത്, നബി (സ) ഇരുന്ന ഗുഹ (മിഹ്റാസ്), ഉഹദ് യുദ്ധ ശേഷം നബി (സ) നമസ്കരിച്ച പള്ളി (മസ്ജിദ് ഫസഹ്), ജബൽ ജൂർഫ് (ദജ്ജാൽ മല), മസ്ജിദ് ഖുബാ, മസ്ജിദ് ഖിബിലത്തൈൻ, നബി (സ) തങ്ങൾ സുജൂദ് ചെയ്ത ഗുഹ (ഗാർ സജദ), മസ്ജിദ് നൂർ, ഹജീം കിണർ, ഈത്തപ്പന തോട്ടം, നബി (സ)യുടെ ജനാസ കുളിപ്പിക്കാൻ വെള്ളം എടുത്ത ബീർ ഗർസ് കിണർ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യാത്രയിൽ ഇസ് ലാമിക ചരിത്രത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു. വിജയികളായ സിദ്ധീഖ് എളങ്കൂർ, സുലൈമാൻ, റഹീന യൂനുസ് എന്നിവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.