കറാച്ചി: സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് പാകിസ്ഥാനിലെ കറാച്ചിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്. ശനിയാഴ്ചയാണ് സംഭവം.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതോടെയാണ് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. ദില്ലിയില്‍ നിന്ന് പുറപ്പെട്ട വിമാനം പാകിസ്ഥാനിലേക്ക് കടന്നപ്പോഴാണ് ഒരു പുരുഷ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതും വൈദ്യസഹായം ആവശ്യമായി വന്നതും. 55കാരനായ ഇന്ത്യക്കാരനാണ് അടിയന്തര വൈദ്യസഹായം വേണ്ടി വന്നത്. ഉടന്‍ തന്നെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും വിമാനം കറാച്ചിയില്‍ ഇറക്കുകയുമായിരുന്നു. യാത്രക്കാരന് വൈദ്യസഹായം ലഭ്യമാക്കിയ ശേഷം വിമാനം ജിദ്ദയിലേക്ക് പറക്കുന്നതിന് പകരം തിരികെ ദില്ലിയില്‍ ഇറക്കി.
Read Also – പാർസലായെത്തിയ ജന്മദിന സമ്മാനം, ലേബലിൽ ‘ക്ലേ ബർത്ഡേ ഗിഫ്റ്റ്സ്’; ഉദ്യോഗസ്ഥരുടെ സംശയം, പിടികൂടിയത് മയക്കുമരുന്ന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]