

അതിവേഗത്തിൽ പകരുന്ന കോവിഡ് വകഭേദം ജെ എൻ 1 കേരളത്തിൽ കണ്ടെത്തി: ഡിസംബറിൽ ആദ്യ 10 ദിവസത്തിനുള്ളിൽ 823 പുതിയ കേസുകൾ:
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കോവിഡ് ഒമിക്രോൺ വകഭേദം ജെ എൻ 1 കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയതായി ഇന്ത്യ സാർസ് കോവ് ജിനോമിക് കൺസോർഷ്യം അഥവാ ഇൻസാകോഗ് വെളിപ്പെടുത്തി. പുതിയ കോവിഡ് -19 വേരിയന്റുകളെ ക്രമപ്പെടുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു മൾട്ടി-ലബോറട്ടറി, മൾട്ടി-ഏജൻസി, പാൻ-ഇന്ത്യ നെറ്റ്വർക്ക് ആണ് ഇന്സാകോഗ്.
നവംബറിലാണ് ജെ എൻ 1 വാരിയന്റിനെ വേർതിരിച്ച് റിപ്പോർട്ട് ചെയ്തത് INSACOG മേധാവി എൻ.കെ. അറോറ പറഞ്ഞു. ഒമിക്രോൺ സബ് വേരിയന്റ് BA.2.86 ന് വ്യതിയാനത്തിന് വിധേയമായി രൂപാന്തരം പ്രാപിച്ചതാണ് ജെ എൻ 1. അതിന്റെ സ്പൈക്ക് പ്രോട്ടീനിലാണ് ഈ രൂപാന്തരം സംഭവിച്ചത്. ആഗോളവ്യാപകമായി ആരോഗ്യ അജൻസികൾ ജാഗ്രതയോടു കൂടിയാണ് ജെ എൻ 1 വാരിയന്റിനെ കാണുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2023 സെപ്റ്റംബറിൽ അമേരിക്കയിലാണ് ജെ എൻ 1 നെ ആദ്യമായി കണ്ടെത്തിയത്.
നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്ക് ഫോഴ്സിന്റെ കോ-ചെയർമാൻ രാജീവ് ജയദേവൻ പറയുന്നതനുസരിച്ച്, “ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരി ക്കുകയാണ്. കേരളത്തിൽ ആളുകൾക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്, എന്നാൽ ഇതുവരെയുള്ള തീവ്രത മുമ്പുള്ളതിൽ നിന്നും വർധിച്ചിട്ടില്ല.
വെള്ളിയാഴ്ച ഇന്ത്യയിൽ 312 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയപ്പോൾ , ഇതിൽ 280 കേസുകൾ കേരളത്തില നിന്നുമായിരുന്നു . സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 17,605 ടെസ്റ്റുകളിൽ നിന്നാണ് ഇത്രയും പുതിയ കേസുകൾ ഉണ്ടായത് . ഈ മാസം രണ്ട് പേർ കൂടെ വൈറസ് ബാധിച്ച് മരണമടഞ്ഞതോടെ കോവിഡ് -19 കേസുകളുടെ പെട്ടെന്നുള്ള വർദ്ധനവിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]