

മാണി കേരള ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേരണം:. നാഷണലിസ്റ്റ് കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യം:
സ്വന്തം ലേഖകൻ
കോട്ടയം: .മാണി കേരള കോൺഗ്രസ് ഇനിയെങ്കിലും യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം അണിചേരണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യു അഭിപ്രായപ്പെട്ടു.കോട്ടയത്ത് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക പ്രശ്നങ്ങളും സാധാരണക്കാരന്റെ ജീവിത വിഷമതകളും നവ കേരള സദസ്സിൽ അവതരിപ്പിച്ചതിന്റെ പേരിൽ ഒരു എംപിയെ വേദിയിൽ വെച്ച് അധിക്ഷേപിച്ചതിലൂടെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയവും ധിക്കാരവും ജനാധിപത്യ കേരളത്തിന് ബോധ്യപ്പെട്ടു.
മുന്നണിയിലുള്ള എല്ലാവർക്കും ഒരേ പ്രാതിനിധ്യവും അംഗീകാരവും നൽകുന്ന നരേന്ദ്രമോദിയുടെ ശൈലി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മാതൃകയാക്കണം..
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,ബിജെപി നേതാക്കളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ,രാധാകൃഷ്ണമേനോൻ, നോബിൾ മാത്യു,എസ് രതീഷ്, ബി ഡി ജെ എസ് നേതാക്കളായ എ ജി തങ്കപ്പൻ,എ പി സെൻ,എസ്ജെഡി സംസ്ഥാന പ്രസിഡന്റ് വി വി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |