
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ- കല്ലുംപുറത്ത് ജീവനൊടുക്കിയ സബീനയുടെ മരണത്തിൽ കൃത്യമായി അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസ് തയാറാകണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ ആവശ്യപ്പെട്ടു.
2023 ഒക്ടോബർ 25 നാണ് കല്ലുംപുറം പുത്തൻ പീടികയിൽ സൈനുൽ ആബിദീന്റെ ഭാര്യ സബീനയെ (25) വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്നും പണത്തിന്റേയും സ്വർണത്തിന്റേയും പേരിൽ ഭർതൃ വീട്ടുകാർ മകളെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും സബീനയുടെ പിതാവ് പറഞ്ഞു.
സംഭവം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടി ചോദ്യം ചെയ്യാൻ പോലീസ് തയാറായിട്ടില്ലെന്ന ആശങ്കയിലാണ് സബീനയുടെ കുടുംബം.
സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ ഇല്ലായ്മ ചെയ്യാൻ കൃത്യമായ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. നീതി നടപ്പിലാവാൻ ജാഗ്രതയും ശക്തമായ പ്രക്ഷോഭ പരിപരിപാടികളും ആവശ്യമാണ്. വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസയുടെ നേതൃത്വത്തിൽ സെക്രട്ടറി റുക്സാന ഇർഷാദ്, ഷഹർബാൻ, ഫൗസിയ, റഷീദ, ആരിഫ എന്നിവർ സബീനയുടെ കുടുംബത്തെ സന്ദർശിച്ചു.