
ആലപ്പുഴ: മാന്നാർ – ബുധനൂർ റോഡിൽ കോടംചിറയിൽ വാഹനാപകടത്തില്‍ ആറ് പേർക്ക് പരിക്ക്. റോഡരികിൽ നിർത്തിയിട്ടിരുന്ന സെയിൽസ് വാനിന്റെ പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സെയിൽസ് വാനിൽ നിന്നും സാധനം കടയിലേക്ക് ഇറക്കുകയായിരുന്ന സെയിൽസ് വാൻ ജീവനക്കാരൻ പുലിയൂർ തെക്കേ പടിക്കൽ, ശ്രീകുമാറി(38) നാണ് ഗുരുതര പരിക്കേറ്റത്. ശ്രീകുമാറിനെ പരുമല ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
എണ്ണക്കാട് ഇലഞ്ഞിമേൽ പടിക്കലെത്ത് ഹരികൃഷ്ണൻ ആണ് അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് ഹരി കൃഷ്ണനോടൊപ്പം കാറിൽ ഉണ്ടായിരുന്ന പുലിയൂർ സ്വദേശികളായ വിവേക്, അനന്തു അജേഷ്, നിധിൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു എങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവരും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പുലിയൂർ ഭാഗത്തുനിന്നും ബുധനൂർ ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാറാണ് നിർത്തിയിട്ടിരുന്ന സെയിൽസ് വാനിന്റെ പിന്നിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ പെട്ട കാറിന്റെ മുൻവശം പൂർണമായി തകർന്നു. മാന്നാർ പോലിസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.
Last Updated Dec 16, 2023, 1:03 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]