
കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍. 35 കിലോഗ്രാം ഹാഷിഷും 2000 സൈക്കോട്രോപിക് ഗുളികകളുമായാണ് രണ്ടുപേരെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്.
ജാബിര്‍ അല്‍ അഹ്മദ് പ്രദേശത്ത് രണ്ടുപേര്‍ ലഹരിമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്ന വിവരം ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് നാര്‍കോട്ടിക്സിന് ലഭിച്ചിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നിയമപരമായ അനുമതിക്കും ശേഷം പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് വില്‍പ്പന വഴി ഇവര്‍ സമ്പാദിച്ച പണവും കണ്ടെടുത്തു. പ്രതികള്‍ കുറ്റം സമ്മതം നടത്തിയിട്ടുണ്ട്. പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്നും പണവും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലേക്ക് വന്‍തോതില്‍ ഹാഷിഷ് കടത്താനുള്ള ശ്രമം കോസ്റ്റ് ഗാര്‍ഡ് പരാജയപ്പെടുത്തിയിരുന്നു. 150,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന 40 കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയത്.
ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്. കോസ്റ്റ് ഗാര്‍ഡിന്റെ മാരിറ്റൈം സെക്യൂരിറ്റി വിഭാഗമാണ് ലഹരിമരുന്നുമായെത്തിയ ബോട്ട് പിടിച്ചെടുത്തത്. അഞ്ച് പേരാണ് ഇതിലുണ്ടായിരുന്നത്. ലഹരിമരുന്ന് കടത്തിനെ കുറിച്ച് രഹസ്യവിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read Also –
കുവൈത്തില്‍ മഴക്ക് വേണ്ടി നാളെ പ്രത്യേക പ്രാര്‍ത്ഥന നടത്തും
കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തും. ശനിയാഴ്ച രാവിലെ 10.30നാണ് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കുക.കുവൈത്തിലെ ആറ് ഗവര്‍ണറേറ്റുകളിലെ 109 പള്ളികളില്‍ നമസ്കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു.
ശൈത്യകാലത്തിന് മുന്നോടിയായി ലഭിക്കാറുള്ള മഴ ഇത്തവണ ഉണ്ടായില്ല. രാജ്യത്തെ കൃഷിക്കും ജൈവ നിലനില്‍പ്പിനും ഇത് അനിവാര്യമാണ്. ചെറിയ ചാറ്റല്‍ മഴ മാത്രമാണ് കുവൈത്തില്‍ പല ദിവസങ്ങളിലായി അനുഭവപ്പെട്ടത്.
Last Updated Dec 15, 2023, 10:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]