

കഴിവുണ്ടായിട്ടും അഭിനയിക്കാന്‍ അവസരമില്ലാ…ദേശീയ അവാര്‍ഡ് വരെ കിട്ടിയിട്ടും നടിമാരെ അഭിനയിപ്പിക്കാൻ സംവിധായകര്‍ക്കും ധൈര്യമില്ല ; സിനിമയില്‍ സജീവമല്ലെങ്കിലും ചിലര്‍ ഉത്ഘാടന വേദികളില്‍ സജീവമാണ് ; അഭിനയിക്കാന്‍ അവസരമില്ലാതെ പത്ത് യുവനടികള്‍…
സ്വന്തം ലേഖകൻ
കഴിവുള്ളവരാണ് എല്ലാവരും അത് പല സിനിമകളിലും തെളിയിച്ചു.. അതുകൊണ്ടു തന്നെ ആരാധകര്‍ക്കും ഇവരെ വലിയ ഇഷ്ടമായിരുന്നു, എന്നാല്‍ സംസ്ഥാന ദേശിയ അവാര്‍ഡ് വരെ സ്വന്തമാക്കുകയും..
ദേശീയ അവാര്‍ഡ് വാങ്ങാന്‍ അവിടെവരെ പോയി അത് വാങ്ങാതെ തിരിച്ചുപോന്ന ധീരത കാണിച്ച നടിമാര്‍ വരെ ഉണ്ട് പക്ഷെ അവരെയൊന്നും ഇപ്പോ സിനിമയില്‍ കാണാനില്ല.. നല്ല രീതിയില്‍ ആരാധകരെ നേടി മുന്നേറുന്നതിനിടയിലാണ് നടി റിമ കല്ലിങ്കല്‍ ആഷിക്ക് അബുവിനെ വിവാഹം കഴിക്കുന്നത് അതോടെ തീര്‍ന്നു അവരോടുള്ള ആരാധകരുടെ ഇഷ്ടം..
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാര്‍വ്വതി തിരുവോത്ത് മാസ്മരിക അഭിനയത്തിനുടമയായിരുന്നു അതിനിടയില്‍ സോഷ്യല്‍ സര്‍വീസും ദേശീയ അവാര്‍ഡ് സ്വീകരിക്കാതെയുള്ള മടക്കവും അവരുടെ റേറ്റിങ്ങും കുത്തനെ ഇടിച്ചു, അതുപോലെ നിമിഷ സജയനും ഇപ്പോള്‍ സിനിമ കുറവാണ്.. അടുത്തകാലം വരെ നിറഞ്ഞു നിന്ന സൃന്ദ, മൈഥിലി, അന്ന രാജന്, അനു സിത്താര തുടങ്ങിയവരും ഇപ്പോള്‍ സിനിമയില്‍ സജീവമല്ല ഇതില്‍ ചിലര്‍ ഉത്ഘാടന വേദികളില്‍ സജീവമാണ്, ഭാവന, രമ്യ നമ്ബീശന്‍ എന്നിവരും ഇടയ്ക്കു വന്നു പോകുന്നുണ്ട് എന്നല്ലാതെ ആ പഴയ പ്രതാപം ഇപ്പോഴില്ല.
ഗായത്രി സുരേഷിനെയും ഇപ്പോ കാണാന്‍ കിട്ടുന്നില്ല.. വീണ്ടു സിനിമയിലേക്ക് എത്തി നോക്കിയിരിക്കുകയാണ് മീരാജാസ്മിനും, ജോമോളും.. ഇനി ഇവര്‍ക്ക് ആ പഴയ ആരാധകരെ തിരിച്ചു പിടിക്കാന്‍ കഴിയുമോ എന്നറിയില്ല അതുതന്നെയാണ് സംവിധായകരും നല്ല സിനിമകളുമായി ഇവരെ തേടിയെത്താത്തതും.. അഭിനയിക്കുമ്പോള്‍ അതുചെയ്യുക തീപ്പൊരിയാകാനും.. എന്തും വിളിച്ചു പറയാനുമുള്ള ധൈര്യം തരാന്‍ ആളുണ്ടാകും എന്നാല്‍ അവര്‍ സിനിമ തരില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]