

ഒറ്റപ്പരീക്ഷ, ലാസ്റ്റ് ഗ്രേഡ് സർവന്റ് അടക്കം 46 കാറ്റഗറികളിൽ വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 17
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് പിഎസ് സി വിജ്ഞാപനമിറക്കി. ജനുവരി 17 വരെ അപേക്ഷിക്കാം. എൽഡിസിയും ലാസ്റ്റ് ഗ്രേഡും ഉൾപ്പെട്ട പരീക്ഷകൾ കഴിഞ്ഞ തവണ രണ്ടു ഘട്ടമായാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ഈ രീതി ഉപേക്ഷിച്ചു. ഒറ്റപരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ ഏഴാം ക്ലാസ് വിജയികൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല. പ്രായപരിധി: 18-36. രണ്ടു തസ്തികയിലും പട്ടികജാതി/പട്ടിക വർഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കഴിഞ്ഞ ദിവസമാണ് വിവിധ വകുപ്പുകളിൽ എൽഡി ക്ലർക്ക് (നേരിട്ടും തസ്തികമാറ്റം വഴിയും) തസ്തിക ഉൾപ്പെടെ 26 തസ്തികയിൽ പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒമ്പതു തസ്തികയിൽ നേരിട്ടാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജനുവരി 03 രാത്രി 12 മണി വരെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]