കൊല്ലം കുന്നത്തൂര്‍ ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരളാ സദസിന് അനുമതി നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെ ഭക്തര്‍ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ക്ഷേത്ര പ്രവർത്തനത്തെ നവ കേരള സദസ് ബാധിക്കുമെന്ന ഹർജിയിലെ വാദം ഹൈക്കോടതി ശെരിവെച്ചു. Read Also : നവകേരള സദസിനായി സ്കൂള്‍ മതില് പൊളിച്ചതെന്തിനെന്ന് ഹൈക്കോടതി; സംഭവിച്ചുപോയെന്ന് സര്‍ക്കാര്‍ ദേവസ്വം സ്കൂൾ ഗ്രൗണ്ട് ആണ് നവ കേരള സദസിനായി ഉപയോഗിക്കാനിരുന്നത്.
എന്നാൽ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ക്ഷേത്ര മതിൽ പൊളിക്കാൻ നീക്കമെന്നും പ്രചാരണം ഉയര്‍ന്നിട്ടുണ്ട്.
ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്. Story Highlights: ambulance accident mavelikara one died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]