
ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
സ്വന്തം ലേഖകൻ
പാലക്കാട്: ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലേപ്പുള്ളി ആലമ്പളളം കറുപ്പത്ത് വീട്ടില്‍ കിഷോറിനെയാണ് (33) പാലക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.
ഭിന്നശേഷിക്കാരിയായ സ്ത്രീയെ വീടിനകത്ത് പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. 2015 ജൂലൈ 13ന് രാവിലെ 11.30ന് ആയിരുന്നു സംഭവം. പ്രോസിക്യൂഷന് വേണ്ടി മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ ആര് ആനന്ദ് കോടതിയില്‍ ഹാജരായി.
14 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 21 രേഖകള്‍ സമര്‍പ്പിച്ചു. മലമ്പുഴ പോലീസ് സ്റ്റേഷന് സിപിഒ ലിന്റോയാണ് പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]