തൂശൂർ: തൃശൂർ തൃപ്രയാറിൽ ആനയിടഞ്ഞു. പൂതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന രണ്ട് വാഹനങ്ങൾ കുത്തിമറിക്കുകയും ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ട്രാവലറുകൾ മറിച്ചിടുകയും ചെയ്തു. ആന ഇടഞ്ഞതിനെ തുടർന്ന് തൃപ്രയാർ – തൃശൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു. പാപ്പാൻമാർ ചാടി രക്ഷപ്പെടുകയായിരുന്നു. പരിശ്രമത്തിനൊടുവിൽ ആനയെ പിന്നീട് തളച്ചു.
വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. തൃപ്രയാര്‍ ശ്രീരാജമസ്വാമി ക്ഷേത്രത്തിലെ ശ്രീവേലി എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞ് ഓടുകയായിരുന്നു. അയപ്പ ഭക്തന്മാരെയും കൊണ്ട് എത്തിയ ട്രാവലറുകളെയാണ് ആക്രമിച്ചത്. ക്ഷേത്രത്തിന് സമീപത്തെ വഴിയോര കച്ചവട കേന്ദ്രവും തകര്‍ത്തു. സമീപത്തെ പത്മപ്രഭ ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ടിലേക്ക് നീങ്ങിയ ആന, അവിടുത്തെ ഗ്രൗണ്ടില്‍ നിലയുറപ്പിച്ചു. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ആനയെ തളച്ചത്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]