മിഷോങ് ചുഴലിക്കാറ്റ് വിതച്ച നാശത്തിൽ നിന്നും കരകയറുകയാണ് ചെന്നൈ. പ്രളയത്തിൽ അകപ്പെട്ടവർക്ക് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. പണമായും ഭക്ഷണമായുമെല്ലാം. ഇക്കൂട്ടത്തിൽ സിനിമാ താരങ്ങളും ഉണ്ട്. ദുരിതം പേറിയവർക്ക് നടി നയൻതാര ഫെ 9 കമ്പനിയുടെ പേരിൽ സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറിയത് ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ കയ്യടികൾക്ക് ഒപ്പം തന്നെ വൻ തോതിലുള്ള വിമർശനങ്ങളും നയൻസിന് നേരിടേണ്ടി വന്നിരുന്നു. കമ്പനിയുടെ പരസ്യ ബോർഡുകളുള്ള പ്രത്യേക വാഹനത്തിൽ സഹായം എത്തിച്ചതാണ് ഇതിന് കാരണം. ജനങ്ങളുടെ ദുരിതം പ്രമോഷന് വേണ്ടി ഉപയോഗിച്ചു എന്നായിരുന്നു വിമർശനം.
ഇതിന്റെ വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ അവസരത്തിൽ നയൻതാരയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ ബയൽവാൻ രംഗനാഥൻ. നയൻതാരയുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രളയത്തിന് ഇടയിലും പ്രമോഷനാണ് നടത്തിയതെന്നും രംഗനാഥൻ മദ്രാസ് മൂവീസ് എന്ന തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
“കാശ്, പണം, ദുട്ട്, മണി എന്നതാണ് നയൻതാരുടെ ലക്ഷ്യം. വിഘ്നേഷ് ശിവനുമായി നയൻതാരയുടെ ബ്രഹ്മാണ്ഡ വിവാഹമാണ് നടന്നത്. വിവാഹത്തിന് ചെലവായതിന്റെ പതിന്മടങ്ങാണ് ഈ വീഡിയോ വിറ്റ് നടി നേടിയത്. വിവിധ പരസ്യങ്ങളിൽ അഭിനയിച്ച് കോടികൾ നേടി. ദുബൈയിൽ നയൻതാരയ്ക്ക് ബിസിനസുണ്ട്. അതെന്താണ് എന്ന് ആർക്കും അറിയില്ല. പുറം നാട്ടിൽ നിന്നും മേക്കപ്പ് സാധനങ്ങൾ കൊണ്ടുവന്ന് ഇപ്പോൾ പ്രമോട്ട് ചെയ്യുന്നു. ചെന്നൈയിലെ പല ടീ ഷോപ്പുകൾ നയൻതാരയ്ക്ക് സ്വന്തമാണ്. പ്രളയ ബാധിതർക്ക് നയൻതാര ആവശ്യ സാധനങ്ങൾ എത്തിച്ചിരുന്നു. അത് അഭിനന്ദിക്കേണ്ട കാര്യമാണ്. അവയിൽ നയൻതാരയുടെ ഫോട്ടോ വച്ചാൽ പോലും കുഴപ്പമില്ലായിരുന്നു. പക്ഷേ സ്വന്തം കമ്പനിയുടെ പരസ്യം വച്ചും വീഡിയോ എടുത്തും ബിസിനസ് വളർത്താനാണ് ശ്രമിച്ചത്. ഇതിനെക്കാൾ ഭേദം പിച്ച എടുക്കുന്നത് ആയിരുന്നു. ഈ പരസ്യം ആവശ്യമായിരുന്നോ. ഇത് ദൈവം പോലും പൊറുക്കില്ല. കുഞ്ഞുങ്ങളെയോ ദൈവം നിങ്ങൾക്ക് തന്നില്ല. മറ്റൊരാൾ പ്രസവിച്ച കുഞ്ഞുങ്ങളെ വളർത്തുന്നു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ്”, എന്നാണ് രംഗനാഥൻ പറഞ്ഞത്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]