

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ജാമ്യമില്ല ; മഞ്ജുമോളുടെ ജാമ്യാപേക്ഷ തള്ളി കോടതി ; വയോധികയെ അതിക്രൂരമായി മര്‍ദിച്ച മരുമകള്‍ മഞ്ജുമോള്‍ റിമാൻഡില്‍ ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
സ്വന്തം ലേഖകൻ
കൊല്ലം: തേവലക്കരയില്‍ വയോധികയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.
പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഇവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കോടതി ഇത് പരിഗണിച്ചില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മഞ്ജുമോള്‍ തോമസാണ് ഭര്‍ത്താവിന്റെ അമ്മയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായത്. കൊല്ലം തേവലക്കരയില്‍ വയോധികയെ അതിക്രൂരമായാണ് മരുമകള്‍ മഞ്ജു മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ മഞ്ജുവിനെ അറസ്റ്റ് ചെയ്ത് ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതിനിടെയാണ് ജാമ്യാപേക്ഷയും നല്‍കിയത്.
80 വയസുള്ള ഏലിയാമ്മ വര്‍ഗീസിനെ മരുമകളായ മഞ്ജു തള്ളിത്താഴെയിട്ട് അടിവയറ്റില്‍ ചവിട്ടുകയും അടിക്കുകയും ചെയ്തു. കമ്പിവടി കൊണ്ടുള്ള ആക്രമണത്തില്‍ കൈക്ക് പരിക്കേറ്റിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]