![](https://newskerala.net/wp-content/uploads/2024/11/knife_1200x630xt-1024x538.jpg)
ബീജിംഗ്: ചൈനയിൽ അക്രമാസക്തനായ വിദ്യാർത്ഥിയുടെ കുത്തേറ്റ് 8 പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ചൈനയിലെ കിഴക്കൻ നഗരമായ വുക്സിയിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
ചൈനയിലെ തെക്കൻ നഗരമായ സുഹായിൽ ഒരു സ്പോർട്സ് സെന്ററിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാറിടിച്ചു കയറ്റിയതിനെ തുടർന്ന് 35 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് വീണ്ടും ചൈനയിൽ അക്രമ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് വീതം വെയ്ക്കലിൽ അതൃപ്തനായ 62കാരനാണ് ആളുകൾക്കിടയിലേയ്ക്ക് കാർ ഓടിച്ചുകയറ്റിയത്. വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് ഇയാൾ മനപൂർവ്വം കാറിടിച്ചു കയറ്റി എന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ഫാൻ എന്ന 62കാരനാണ് കാറോടിച്ചിരുന്നത്. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ പിടിയിലായിരുന്നു.
READ MORE: പരസ്ത്രീ ബന്ധത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസ്; ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]