
ഓട്ടോ ഡ്രൈവറും യാത്രക്കാരും തമ്മിൽ കലഹിക്കുന്നത് മിക്കവാറും പതിവാണ്. കൂലിയെ ചൊല്ലിയും ഡ്രൈവിങ്ങിലെ അപാകതയെ ചൊല്ലിയും ഒക്കെ അത് സംഭവിക്കാം.
അങ്ങനെയുള്ള പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു യാത്രക്കാരിയും ഓട്ടോ ഡ്രൈവറും തമ്മിലാണ് വഴക്ക് നടക്കുന്നത്. വഴക്കിനിടെ യുവതി ഓട്ടോ ഡ്രൈവറെ തല്ലാൻ ശ്രമിക്കുന്നതും കാണാം. യുവതി ഒരേ സമയം രണ്ട് ആപ്പിൽ ഓട്ടോ ബുക്ക് ചെയ്തു.
ഒരെണ്ണം കാൻസൽ ചെയ്തു എന്നതാണ് ഓട്ടോ ഡ്രൈവർ യുവതിയോട് ദേഷ്യപ്പെടാനുള്ള കാരണമായി പറയുന്നത്. യുവതി ഓലയിലും റാപ്പിഡോയിലും റൈഡ് ബുക്ക് ചെയ്തു.
എന്നാൽ, ഓലയിൽ ബുക്ക് ചെയ്തത് പിന്നീട് കാൻസൽ ചെയ്തു എന്നാണ് ഡ്രൈവർ ആരോപിക്കുന്നത്. എന്നാൽ, യുവതി പറയുന്നത്, അവൾ രണ്ടിലും എത്ര രൂപയാവും എന്ന് നോക്കിയതേ ഉള്ളൂ, ബുക്ക് ചെയ്തിരുന്നില്ല എന്നാണ്. എന്നാൽ, രണ്ടുപേരും തമ്മിൽ വാക്കുതർക്കം രൂക്ഷമായി.
യുവതി ഡ്രൈവറെ കുറേയേറെ വഴക്കു പറയുകയും ചീത്ത വിളിക്കുകയും ഒരുവേള തല്ലാനായുകയും ചെയ്യുന്നത് കാണാം. ಪ್ರಯಾಣಿಕರು ಚಾಲಕನಿಗೆ ಈ ರೀತಿಯಾಗಿ ಅಸಭ್ಯ ಮತ್ತು ಅವಾಚ್ಯ ಪದಗಳನ್ನು ಕಾನೂನಾತ್ಮಕವಾಗಿ ಬಳಸುವುದು ಎಷ್ಟು ಸರಿ.??@BlrCityPolice @blrcitytraffic @ITBTGoK @PMOIndia @tdkarnataka @tv9kannada @CMofKarnataka @DCPNEBCP @DgpKarnataka @prajavani @DgpKarnataka @News18Kannada @NewsFirstKan @PoliceBangalore pic.twitter.com/0WqtdpRYEy — pavan kumar (@pavanku51441725) November 14, 2024 പവൻ കുമാർ എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘ഒരു ഓട്ടോ ഡ്രൈവറെ ഇങ്ങനെ ചീത്ത വിളിക്കുന്നത് ശരിയാണോ’ എന്നും കാപ്ഷനിൽ ചോദിക്കുന്നുണ്ട്.
പൊലീസിനെയടക്കം മെൻഷൻ ചെയ്തുകൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബെംഗളൂരു സിറ്റി പൊലീസ് വീഡിയോയ്ക്ക് കമന്റ് നൽകി.
‘നിങ്ങളുടെ ഫോൺ നമ്പർ ഇൻബോക്സിൽ തരൂ, സംഭവം നടന്ന സ്ഥലം എവിടെയാണ്’ എന്നാണ് കമന്റ് നൽകിയിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധിപ്പേർ കമന്റ് നൽകിയിട്ടുണ്ട്. യുവതി വളരെ പ്രകോപനപരമായി പെരുമാറി എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
അതേസമയം, ‘റൈഡ് കാൻസൽ ചെയ്യാനുള്ള ഓപ്ഷനുള്ളത് കാൻസൽ ചെയ്യാനല്ലേ, പിന്നെന്തിനാണ് യുവതിയെ ചോദ്യം ചെയ്തത്’ എന്ന് ചോദിച്ചവരും ഉണ്ട്.
ഇങ്ങനെയൊരു വിവാഹം വേണ്ടേവേണ്ട, വരമാലചടങ്ങിനുപിന്നാലെ വധു ഇറങ്ങിപ്പോയി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]