![](https://newskerala.net/wp-content/uploads/2024/11/maoist-encounter.png)
ദില്ലി: ഛത്തീസ്ഗഡിൽ അഞ്ച് മാവോയിസ്റ്റുകളെ ബിഎസ്എഫിൻ്റെയും എടിഎസിൻ്റെയും സംയുക്ത സംഘം വധിച്ചതായി വിവരം. ഛത്തീസ്ഗഡിലെ കാങ്കറിലാണ് സംഭവം. എസ്പി ഇന്ദിര കല്യാണ് എലെസെലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. കൊല്ലപ്പെട്ട അഞ്ച് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും എസ്പി പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഉയരാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]