പാലക്കാട്: ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നത് നന്നായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സന്ദീപ് ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. ഇടതിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. സിപിഎമ്മിന് നയമാണ് പ്രധാനം. ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല. അവരുടെ നിലപാട് വ്യക്തമാക്കിയാൽ അതിനനുസരിച്ച് പാർട്ടി നിലപാടെടുക്കുമെന്ന് ഗോവിന്ദൻ പ്രതികരിച്ചു. കൊടകര-കരുവന്നൂർ ഡീൽ കോൺഗ്രസിൽ ചേരാൻ വേണ്ടി ഇപ്പോൾ പറയുന്നതാണെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം സന്ദീപ് വാര്യർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി എം.ബി രാജേഷ് സംസാരിച്ചത്. സന്ദീപ് വാര്യരെപ്പോലെ ഒരു കാളിയനെ ചുമക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന് രാജേഷ് പറഞ്ഞു. പാലക്കാട് മൂന്നാം സ്ഥാനത്ത് കിടക്കുന്ന ബിജെപിയെ കൈപിടിച്ചുയർത്താനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കോൺഗ്രസിൽ ബിജെപി വിരുദ്ധ ചേരിയും ബിജെപി അനുകൂല ചേരിയുമുണ്ട്. രമേശ് ചെന്നിത്തലും കെ. മുരളീധരനും ബിജെപി വിരുദ്ധ ചേരിയിലാണ്. വി.ഡി സതീശന്റെ നേതൃത്വത്തിലാണ് ബിജെപി അനുകൂല ചേരി പ്രവർത്തിക്കുന്നതെന്ന് രാജേഷ് വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]