![](https://newskerala.net/wp-content/uploads/2024/11/mike-tyson_1200x630xt-1024x538.jpg)
ന്യൂയോര്‍ക്ക്: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ജേക്ക് പോളും ഇതിഹാസതാരം മൈക്ക് ടൈസണും തമ്മിലുള്ള ബോക്സിംഗ് മത്സരത്തിന് മുമ്പ് നടന്നത് നാടകീയ രംഗങ്ങള്‍. മത്സരത്തലേന്ന് വെയ് ഇന്‍ ചടങ്ങിനിടെ ജേക്ക് പോളിന്റെ കവിളത്തടിച്ച് വാര്‍ത്ത സൃഷ്ടിച്ച ടൈസണ്‍ മത്സരത്തിന് തൊട്ടുമുമ്പ് നെറ്റ്ഫ്ലിക്സ് ക്യാമറാമാനുമുമ്പില് തന്റെ നഗ്നമായ പുറം ഭാഗം പ്രദര്‍ശിപ്പിച്ചാണ് ആരാധകരെ ഞെട്ടിച്ചത്.
മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ നെറ്റ്ഫ്ലിക്സിന്റെ ക്യാമറാമാന് മത്സരത്തിന് തൊട്ടുമുമ്പ് ടൈസന്റെ ലോക്കര്‍ റൂമിലേക്ക് ക്യാമറയുമായി എത്തിയപ്പോഴാണ് താരം ക്യാമറക്ക് മുമ്പില്‍ നഗ്നമായ പുറംഭാഗം പ്രദര്‍ശിപ്പിച്ചത്. ജേക്ക് പോളിനെ ഇടിച്ചിട്ട് ജയിക്കുമെന്ന് പറഞ്ഞ ടൈസണ്‍ ബോക്സിംഗ് ബെല്‍റ്റ് മാത്രം ധരിച്ച് തന്റെ നഗ്നമായ പുറം ഭാഗം ക്യാമറക്ക് നേരെ തിരിച്ച് നടന്നകലുകയായിരുന്നു. നെറ്റ്ഫ്ലിക്സ് ഈ ദൃശ്യങ്ങള്‍ അവരുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഐപിഎല്‍ ലേലത്തിനെത്തുന്ന വിദേശ താരങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ മുന്‍ അണ്ടർ 19 ക്യാപ്റ്റനും
ടെക്സാസിലെ ആര്‍ലിങ്ടണിലുള്ള എടിആന്ഡി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജേക്ക് പോള്‍ ടൈസണെ ഇടിച്ചു തോല്‍പ്പിച്ചിരുന്നു. അതേസമയം, മത്സരത്തിന് മുമ്പ് ജേക്ക് പോളിനെ കരണത്തടിക്കാനുള്ള കാരണം വിശദീകരിച്ച് ടൈസന്റെ സുഹൃത്തുക്കള്‍ രംഗത്തെത്തി. വെയ് ഇന്‍ ചടങ്ങില്‍ ഫോട്ടോ എടുക്കുന്നതിനിടെ ജേക്ക് പോള്‍ ടൈസന്റെ കാലില്‍ മന:പൂര്‍വം ചവിട്ടിയതില്‍ ദേഷ്യം വന്നാണ് ടൈസണ്‍ കരണത്തടിച്ചതെന്ന് സുഹൃത്ത് ടോം പാട്ടി വിശദീകരിച്ചു.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സിംഗ് പോരാട്ടമെന്ന് വിശേഷിപ്പിച്ചിരുന്ന മത്സരത്തില്‍ 79-73 എന്ന സ്കോറിനാണ് യുട്യൂബറില്‍ നിന്ന് ബോക്സറായി മാറിയ ജേക്ക് പോള്‍ ഇടിച്ചിട്ടത്. 58കാരനായ ടൈസണ്‍ പലപ്പോഴും ജേക്ക് പോളിന്റെ ഇടിക്ക് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. മത്സരം ജയിച്ച ജേക്ക് പോളിന് 40 മില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിച്ചപ്പോള്‍ ടൈസണ്‍ 20 മില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിച്ചു.
If Jake Paul knocks out Mike Tyson, I’ll donate $50 to each person who likes this tweet! 🥊
#PaulTyson #JakePaul #MikeTyson #PaulVsTyson pic.twitter.com/7KvOC6SIGU
— 𝐊ᴀʀɴᴀ ☀️ (@Rebel_Rage_7) November 16, 2024
ഇത് താങ്കളുടെ അവസാന മത്സരമാണോ എന്ന് തോല്‍വിക്കുശേഷം ടൈസണോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു ടൈസന്റെ ആദ്യ മറുപടി. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ജേക്ക് പോളിന്റെ സഹോദരൻ ലോഗന് പോളിനെയും താന്‍ ഇടിച്ചിടുമെന്ന് ടൈസണ്‍ പറഞ്ഞു. ഇതുകേട്ട സഹോദരന് ലോഗന് പോള്‍ ടൈസണെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Since Mike Tyson lost the fight to Jake Paul, I’m giving $100 to 100 lucky people that interact with this tweet. #TysonPaul#TysonPaul #Tyson #PaulTyson #MikeTyson pic.twitter.com/Ms2hbM3iyz
— Srinivas (@Srinivasrtfan) November 16, 2024
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]