കർണാടകയിലെ കുടകിലെ ബേഗൂർ എന്ന സ്ഥലത്താണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ഒപ്പം സുഹൃത്ത് നവീൻ റാക്കിയുമുണ്ട്. ഈറ ചെടികൾ ധാരാളം ഉള്ള സ്ഥലത്തേക്കാണ് ഇരുവരും എത്തിയത്. ഈ ചെടികൾക്കിടയിൽ പമ്പിനെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ വാവാ സുരേഷ് ചേടികൾക്കിടയിലെല്ലാം തെരച്ചിൽ തുടങ്ങി.
ആദ്യം പാമ്പിന്റെ തല കണ്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പാമ്പിനെ പുറത്തെടുത്തു. കേരളത്തിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായ മൂർഖൻ പാമ്പായിരുന്നു അത്. പത്തിയുടെ പുറകിൽ നിറ വ്യത്യാസമുണ്ടായിരുന്നു. മഞ്ഞയും സ്വർണവും കലർന്ന നിറമായിരുന്നു. പക്ഷേ, ഭക്ഷണം ലഭിക്കാതെ ശോഷിച്ച നിലയിലായിരുന്നു പാമ്പ്. കഴിഞ്ഞ വർഷം ഇണ ചേർന്ന പാമ്പാണിതെന്ന് വാവാ സുരേഷ് പറഞ്ഞു. ആരോഗ്യമില്ലാത്തതിനാൽ ഈ വർഷം ഇണ ചേർന്നാൽ ഇത് മരിക്കാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]