മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കും ഭാര്യ റിതിക സാജ്ദേയ്ക്കും ആൺകുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസമാണ് ഇരുവർക്കും രണ്ടാമതായി കുഞ്ഞ് പിറന്നത്. ഇരുവർക്കും ഒരു പെൺകുഞ്ഞുണ്ട്. ആറ് വയസുകാരിയായ സമൈരയാണ് മകൾ. രണ്ടാമത്തെ കുഞ്ഞിന്റെ ജനനമായി ബന്ധപ്പെട്ടുളള കൂടുതൽ വിവരങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. രോഹിത് ശർമയും ഭാര്യയും കുഞ്ഞിനോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം രോഹിത്തിന് ഓസ്ട്രേലിയൻ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ ടീമിനൊപ്പം പോകാൻ സാധിച്ചില്ല. വ്യക്തിപരമായ കാരണങ്ങളാൽ രോഹിത്തിന് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കാൻ സാധിച്ചേക്കില്ലെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയിലാണ് കുഞ്ഞിന്റെ ജനന വാർത്ത പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]