![](https://newskerala.net/wp-content/uploads/2024/11/sandeep-varier.1.2999750.jpg)
പാലക്കാട്: ബിജെപിയിൽ നിന്ന് കരുതലും താങ്ങും പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് സന്ദീപ് വാര്യർ. വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയായി മാറി ബിജെപി. അതിൽ പെട്ടുപോവുകയായിരുന്നു താൻ. ജനാധിപത്യം മാനിക്കാത്ത, ഏകാധിപത്യം മാത്രം കാത്തു സൂക്ഷിക്കുന്ന പാർട്ടിയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മതേതരത്വം പറഞ്ഞതിന്റെ പേരിൽ ബിജെപി നേതൃത്വം തനിക്ക് വിലക്ക് കൽപ്പിച്ചു. ബിജെപിയിൽ നിന്ന് താൻ പറഞ്ഞതെല്ലാം ആ സംഘടനയ്ക്ക് വേണ്ടി മാത്രമായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങളായിരുന്നില്ല ഒന്നും. കോൺഗ്രസിലേക്ക് എത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്. മുഖ്യമന്ത്രിയുമായി സുരേന്ദ്രൻ നടത്തുന്ന അഡ്ജസ്റ്റ്മെന്റുകളെ എതിർത്തു എന്നതാണ് താൻ ചെയ്ത കുറ്റം. ഇനി സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കുകയാണെന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ചുകൊണ്ട് സന്ദീപ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]