
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: പരിസ്ഥിതി പ്രവർത്തകനും വാക്സിൻ വിരുദ്ധ ആക്ടിവിസ്റ്റുമായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ (70) യു.എസ് ആരോഗ്യ സെക്രട്ടറിയാക്കാനുള്ള നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ യു.എസിൽ ആശങ്ക.
കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച കെന്നഡി വ്യാപക വിമർശനങ്ങൾ നേരിട്ടിരുന്നു.
കെന്നഡി ആരോഗ്യ സെക്രട്ടറിയായാൽ യു.എസിൽ വാക്സിനേഷന് വിമുഖത കാട്ടുന്നവരുടെ എണ്ണം കുത്തനെ ഉയരുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ കെന്നഡിയുടെ നോമിനേഷനെ എതിർത്തു.
ഇതിനിടെ വാക്സിൻ നിർമ്മാതാക്കളുടെ ഓഹരിയിൽ ഇടിവുണ്ടായി. ലൈംഗികാരോപണമടക്കം നിരവധി വിവാദങ്ങളിൽ അകപ്പെട്ട
മാറ്റ് ഗേറ്റ്സിനെ അറ്റോർണി ജനറൽ ആക്കാനുള്ള ട്രംപിന്റെ തീരുമാനവും വിവാദമായിരുന്നു. പിന്നാലെയാണ് കെന്നഡിയെ ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് നിയമിച്ചുള്ള നീക്കം.
ഡെമോക്രാറ്റിക് നേതാവായിരുന്ന കെന്നഡി കഴിഞ്ഞ വർഷം പാർട്ടിവിട്ടു. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചെങ്കിലും ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പിൻവാങ്ങി.
ട്രംപിനായി പ്രചാരണ രംഗത്ത് സജീവമായിരുന്നു. വിചിത്ര വാദങ്ങളുടെ ആശാൻ !
1. ന്യൂയോർക്കിൽ നിന്നുള്ള സെനറ്ററായിരുന്ന റോബർട്ട് എഫ്.
കെന്നഡിയുടെ മകനാണ് റോബർട്ട് എഫ്. കെന്നഡി ജൂനിയർ (മുൻ പ്രസിഡന്റ് ജോൺ എഫ്.
കെന്നഡിയുടെ സഹോദരനായിരുന്ന റോബർട്ട് എഫ്. കെന്നഡി, 1968ൽ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനിയാകാനുള്ള പ്രചാരണത്തിനിടെ ലോസ് ആഞ്ചലസിൽ വച്ച് വെടിയേറ്റു മരിച്ചു) 2.
വാക്സിനേഷനെ എതിർക്കുന്ന ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസ് സംഘടനയുടെ സ്ഥാപകൻ 3. പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവം 4.
ജോൺ എഫ്. കെന്നഡിയുടെ വധത്തിന് പിന്നിൽ എഫ്.ബി.ഐ ആണെന്ന് അടക്കം നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു 5.
വാക്സിൻ ഓട്ടിസത്തിന് കാരണമാകും, കൊവിഡ് വെള്ളക്കാരെയും കറുത്ത വംശജരെയും മാത്രം ലക്ഷ്യമിടുന്നു തുടങ്ങിയ വിചിത്ര വാദങ്ങളും ഉന്നയിച്ചു ഇറാൻ അംബാസഡറെ കണ്ട് മസ്ക് ഐക്യരാഷ്ട്ര സംഘടനയിലെ (യു.എൻ) ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഇലോൺ മസ്ക്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ പറയുന്നു.
പശ്ചിമേഷ്യൻ സംഘർഷം ഇരുവരും ചർച്ച ചെയ്തോ എന്ന് വ്യക്തമല്ല. ഇറാൻ അംബാസഡർ യു.എസ് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഇളവുകൾ തേടിയെന്ന് സൂചനയുണ്ട്.
എന്നാൽ യു.എസോ ഇറാനോ കൂടിക്കാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മസ്ക് തന്റെ സർക്കാരിലെ ‘കാര്യക്ഷമത ഡിപ്പാർട്ട്മെന്റിന്റെ’ തലവനാകുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]