
.news-body p a {width: auto;float: none;} കാൻബെറ : കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. വിവിധ രുചികളിലും രൂപത്തിലും ലഭിക്കുന്ന ഐസ്ക്രീം മുന്നിലെത്തിയാൽ കഴിക്കാത്തവരായി ആരും കാണില്ല.
അങ്ങനെയെങ്കിൽ ഒരു മിനിറ്റിൽ എത്രത്തോളം ഐസ്ക്രീം നിങ്ങൾക്ക് കഴിക്കാനാകും. ? 806 ഗ്രാം എന്നാണ് ഓസ്ട്രേലിയക്കാരനായ ഐസക് ഹാർഡിംഗ് ഡേവിസ് നൽകുന്ന ഉത്തരം.
ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഐസ്ക്രീം കഴിച്ച മനുഷ്യൻ എന്ന ഗിന്നസ് ലോക റെക്കാഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. 2017 ജൂലായിൽ ദേശീയ ഐസ്ക്രീം ദിനത്തോടനുബന്ധിച്ച് സിഡ്നിയിൽ വച്ചായിരുന്നു ഐസകിന്റെ നേട്ടം.
ഇത്രയും കൂടുതൽ തണുപ്പ് ഒറ്റയടിക്ക് ഉള്ളിലെത്തിയതോടെ ഐസകിന് ചെറിയ തലവേദനയുണ്ടായെങ്കിലും ദൗത്യം വിജയകരമായി പൂർത്തിയാക്കാനായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]