![](https://newskerala.net/wp-content/uploads/2024/11/pjimage-2021-04-27t124849-328-jpg_1200x630xt-1024x538.jpg)
അബുദാബി: രൂപയുടെ മൂല്യത്തിലെ ഇടിവ് നേട്ടമാക്കാന്‍ പ്രവാസികള്‍. രൂപ റെക്കോര്‍ഡ് ഇടിവിലെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാനുള്ള മികച്ച സമയമാണിത്. ഇന്നലെ വൈകിട്ട് ഒരു ദിര്‍ഹം 23 രൂപ എന്ന നിരക്കിലെത്തിയിരുന്നു. ഓണ്‍ലൈന്‍ നിരക്കാണിത്.
യുഎഇയിലെ പ്രമുഖ ആപ്പുകളായ ബോട്ടിം ഒരു ദിർഹത്തിന് 22.99 രൂപയാണ് വാഗ്ദാനം ചെയ്തത്. ഇത്തിസലാത്തിന്റെ ഇ ആൻഡ് മണി ആപ് 22.96 . യുഎഇയിലെ വിവിധ ധനവിനിമയ സ്ഥാപനങ്ങൾ 22.86 മുതൽ 22.89 രൂപ വരെ നല്‍കിയിട്ടുണ്ട്. അതേസമയം സൗദി റിയാലിന് 22.48 രൂപയാണ് വിനിമയ നിരക്ക്, ഖത്തർ റിയാൽ 23.17 രൂപ, ഒമാൻ റിയാൽ 219.33 രൂപ, ബഹ്റൈൻ ദിനാർ 224.04 രൂപ, കുവൈത്ത് ദിനാർ 274.51 രൂപ എന്നിങ്ങനെയാണ് മറ്റ് ജിസിസി രാജ്യങ്ങളിലെ കറൻസികളുടെ രാജ്യാന്തര വിനിമയനിരക്ക്. ഈ നിരക്കിലും 10 മുതൽ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നൽകുന്നത്.
Read Also – രാജകുടുംബാംഗങ്ങൾ വരെ നിക്ഷേപകർ; ലുലു റീട്ടെയ്ലിന്റെ ഓഹരി വിൽപന തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]