
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് – മണ്ണാർക്കാട്ട് ഓടുന്ന ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരുക്ക്. തെങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയും ചങ്ങലീരി സ്വദേശിനിയുമായ മർജാനയാണ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുമ്പോട്ടെടുത്തത് കാരണം റോഡിലേക്ക് തെറിച്ചുവീണത്.
വീഴ്ചയിൽ വിദ്യാർത്ഥിനിയുടെ കൈയ്ക്കും കാലിനും പരുക്കേറ്റെങ്കിലും ബസ് നിർത്താതെ പോയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. തുടർന്ന് നാട്ടുകാർ കുട്ടിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ പതിവ് പോലെ ബസ് സ്റ്റാൻഡിൽനിന്ന് ബസിൽ കയറി സ്കൂളിന് മുന്നിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
മണ്ണാർക്കാട് നിന്ന് തെങ്കരയിലേക്ക് സർവീസ് നടത്തുന്ന ‘ശാസ്താ’ എന്ന ബസിൽ നിന്ന് വീണാണ് പരുക്കേറ്റതെന്നും സംഭവശേഷം ബസ് നിർത്താതെ പോയെന്നും വിദ്യാർത്ഥിനി പറഞ്ഞു. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ പെട്ടെന്ന് ബസ് എടുക്കുകയും വീണത് കണ്ടിട്ടും ബസ് നിർത്തിയില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു. പോലീസിനെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു.