
ഗാസ- ഫലസ്തീനികള്‍ക്ക് രാഷ്ട്രീയവും ധാര്‍മികവുമായ പിന്തുണ തുടരുമെങ്കിലും ഇസ്രായിലുമായി യുദ്ധം ചെയ്യാന്‍ തയാറല്ലെന്ന് ഇറാന് വ്യക്തമാക്കിയതായി മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ ആദ്യം ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കൂടിക്കാഴ്ച നടത്തിയപ്പോളാണ് ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇ വ്യക്തമായ സന്ദേശം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രായിലിനെതിരായ യുദ്ധത്തില്‍ ഇറാനും ഹിസ്ബുല്ലയും പങ്കു ചേരണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യരുതെന്ന് ഹമാസ് നേതാക്കളെ ഉണര്‍ത്താന്‍ ഖാംനഇ ഇസ്മായില്‍ ഹനിയ്യയോട് ആവശ്യപ്പെട്ടതായും ഹമാസ് ഉദ്യോഗസ്ഥന് റോയിട്ടേഴ്സിനോട് പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഇസ്രായിലില്‍ ആക്രമണം നടത്തുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ഹമാസിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
2023 November 15 International Gaza War Iran hamas title_en: Khamenei told Hamas leader Iran won’t go to war with Israel: Report …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]