
കൊച്ചി: ഭിന്നശേഷിക്കാരൻ വാങ്ങിയ 12 വർഷത്തെ ക്ഷേമ പെൻഷൻ തിരിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. കൊല്ലം സ്വദേശി ആർ.എസ് മണിദാസൻ വാങ്ങിയ കഴിഞ്ഞ 12 വർഷത്തെ പെൻഷൻ തിരിച്ചടയ്ക്കണമെന്ന ഒക്ടോബർ 27 ലെ സർക്കാർ ഉത്തരവ് നടപ്പാക്കുന്നതാണ് ഹൈക്കോടതി മരവിപ്പിച്ചത്. പെൻഷൻ തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിനാധാരമായ രേഖകൾ ഹാജരാക്കാനും കോടതി നിർദേശം നൽകി. മണിദാസും അമ്മയും നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിന്റേതാണ് ഇടപെടൽ. സർക്കാരടക്കമുള്ള എതിർ കക്ഷികൾക്കും ഹർജിയിൽ നോട്ടീസുണ്ട്. 2010 സെപ്റ്റംബർ മുതൽ 2022 ഒക്ടോബർ വരെ വാങ്ങിയ ഒന്നേ കാൽലക്ഷത്തോളം രൂപ തിരിച്ചടക്കാനായിരുന്നു പഞ്ചായത്ത് നോട്ടീസ് നൽകിയത്. പെൻഷൻ നൽകുന്നതിനു നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിയ്ക്കു പുറത്താണെന്ന കാരണത്താൽ മണിദാസിന് പെൻഷൻ നൽകുന്നത് ബന്ധപ്പെട്ട വകുപ്പ് നിർത്തിയിരുന്നു.
Last Updated Nov 16, 2023, 3:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]