
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി – പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പാർട്ടിയുടെ ഡാറ്റാ അനലിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ തലവനായ പ്രവീൺ ചക്രവർത്തിയാണ് ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ (എ.ഐ.പി.സി) പുതിയ ചെയർമാൻ.
കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പ്രൊഫഷണൽസ് കോൺഗ്രസിന്റെ സ്ഥാപക ചെയർമാനായ തരൂരിനെ മാറ്റിയതെന്നാണ് നേതൃ വിശദീകരണം. രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള പ്രൊഫഷണലുകൾക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2017-ലാണ് രാഹുൽ ഗാന്ധിയുടെ നിർദേശാനുസരണം പ്രൊഫഷണൽസ് കോൺഗ്രസ് സ്ഥാപിച്ചത്.