
ഷിക്കാഗോ- ഭര്‍ത്താവിന്റെ വെടിയേറ്റ് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന ഗര്‍ഭിണിയായ മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. രണ്ട് ശസ്ത്രക്രിയകള്‍ നടത്തി.
കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം ലാലി ദമ്പതികളുടെ മകള്‍ മീരക്കാണ് (32) വെടിയേറ്റത്. ഏറ്റുമാനൂര്‍ അഴകുളം സ്വദേശി അമല്‍ റെജി കുടുംബവഴക്കിനെ തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
ഷിക്കാഗോക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റത്. വയറ്റിലെ രക്തസ്രാവം നിയന്ത്രിക്കാനായിട്ടുണ്ട്.
അമല്‍ റെജിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2019 ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്.
നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയാണ് മീര. മീരയും ഇരട്ട
സഹോദരി മീനുവും ഷിക്കാഗോയില്‍ അടുത്തടുത്ത വീടുകളിലാണ് താമസം.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]