
തിരുവനന്തപുരം: കുടിവെള്ളം തടസ്സപ്പെട്ടതിനെ തുടർന്ന് പെരുമാതുറയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. കുടിവെളളം പ്രശ്നം രൂക്ഷമായ ചിറയിൻകീഴ് പഞ്ചായത്തിലെ കൊട്ടാരംതുരുത്ത്, ഒറ്റപ്പന വാർഡുകളിലെ നാട്ടുകാരാണ് റോഡ് മണിക്കൂറം ഉപരോധിച്ചത്. ആറ്റിങ്ങലിൽ നിന്നും പമ്പു ചെയ്യുന്ന വെള്ളം ഈ പഞ്ചായത്തിലേക്ക് പൈപ്പ് ലൈൻവഴി എത്താറില്ല. കുടിവെളളം നാളുകളായി തടസ്സപ്പെട്ടതിനെ തുടർന്നാണ് നോട്ടുകാർ റോഡിലിറങ്ങിയത്.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പ്രശ്ന പരിഹാരത്തിനായി വാട്ടർ അതോററ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഒടുവിൽ
താൽക്കാലിമായ രണ്ട് പൈപ്പുകള് സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാമെന്ന് വാട്ടർ അതോററ്റി ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെയാണ് നാലു മണിക്കൂർ നീണ്ട ഉപരോധം അവസാനിച്ചത്. ഉപരോധത്തെ തുടർന്ന് റോഡു വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു.
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വെള്ളായണിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള ടെൻഡറിന് മന്ത്രിസഭായോഗം അനുമതി നൽകി എന്നതാണ്. 28.6 കോടി രൂപ ചെലവഴിച്ചാണ് പൂങ്കുളം – കാക്കാമൂല റോഡിനെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമിക്കുക. ടെൻഡർ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ ക്വോട്ട് ചെയ്ത സാഹചര്യത്തിൽ ആണ് പദ്ധതി അനുമതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്. പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് വെള്ളായണി സന്ദർശിച്ചപ്പോൾ പാലം പണി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് പദ്ധതി മന്ത്രിസഭ യോഗത്തിൻ്റെ പരിഗണനയ്ക്ക് വിഷയം എത്തിയത്. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ. അനിൽ, ആന്റണി രാജു എന്നിവരും എം വിൻസന്റ് എം എൽ എയും പഞ്ചായത്ത് ഭരണാധികാരികളും പാലം നിർമ്മാണം സംബന്ധിച്ച് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
Last Updated Nov 16, 2023, 2:04 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]