
മുംബൈ- 40 കിലോമീറ്റര്‍ മൈലേജ് എന്ന വാഗ്ദാനവുമായി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2024 മോഡല്‍ മാരുതി സുസുക്കി സ്വിഫ്റ്റിന് നിരവധി പ്രത്യേകതകളാണ് കമ്പനി അവകാശപ്പെടുന്നത്.
ഇതിന്റെ ഇന്റര്‍നാഷണല്‍ മോഡലായ 2024 സുസുക്കി സ്വിഫ്റ്റ് ജപ്പാന് മൊബിലിറ്റി ഷോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.
നിലവിലെ കെ സീരീസ് എന്ജിന് പകരം ഇസഡ് സീരീസ് എഞ്ചിനാണ് പുതിയ സ്വിഫ്റ്റിന് നല്‍കിയിരിക്കുന്നത്. എല്‍ഇഡി.
പ്രൊജക്ഷന് ഹെഡ് ലൈറ്റ്, എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, ചെറിയ എയര്‍ഡാം, സില്‍വര്‍ ഫിനിഷിംഗ് ലോവര്‍ ലിപ്പ് എന്നിവയാണ് പുതിയ മോഡലിന്റെ ലുക്കിലുള്ള പ്രധാന മാറ്റം. അലോയി വീലുകളുടെ ഡിസൈനിലും കാര്യമായ വ്യത്യാസം വരുത്തിയിട്ടുണ്ട്.
പൂര്‍ണമായും എല്‍ഇഡിയില്‍ നിര്‍മിച്ചിരിക്കുന ടെയ്ല് ലൈറ്റുകളും രൂപമാറ്റം വരുത്തിയിട്ടുള്ള ഹാച്ച്ഡോറും സ്കേര്‍ട്ട് നല്‍കിയിരിക്കുന്ന റിയര്‍ ബമ്പറുമാണ് പിന്‍ഭാഗത്തിന് സ്പോര്‍ട്ടി ലുക്ക് നല്‍കുന്നത്.
ഇന്റീരിയറിലെ ഫീച്ചറുകള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഗോള മോഡലായ സുസൂക്കി സ്വിഫ്റ്റ് 2024 ല്‍ ലഭ്യമായ എല്ലാ ഫീച്ചറുകളും ഇന്ത്യന്‍ മോഡലിനുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
2023 November 15 Business maruthi title_en: 40 km mileage for maruthi suzuki …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]