

പള്ളി മുറ്റത്ത് വച്ച് രണ്ട് തവണ വെടിയുതിര്‍ത്തു; ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റിലേക്ക് നിറയൊഴിച്ചത് പോയിന്റ് ബ്ലാങ്ക് അകലത്തില്‍ നിന്ന് ; കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീരയുടെ ശസ്ത്രക്രിയ വിജയകരം; വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായി; പ്രാര്‍ത്ഥനയുമായി അമേരിക്കൻ മലയാളി സമൂഹവും ഉഴവൂർ കുടുംബാംഗങ്ങളും ; ഇനി അമല്‍ പുറത്തു വരില്ലെന്നാണ് പൊലീസ് നല്കുന്ന സൂചന
സ്വന്തം ലേഖകൻ
ഷിക്കാഗോ: അമേരിക്കയില്‍ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതിയുടെ നില അതീവ ഗുരുതരം. മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നത് പ്രതീക്ഷയാണ്.
കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീരയ്ക്ക് നേരെ ഭര്‍ത്താവ് അമല്‍ റെജിയാണ് വെടിവെച്ചത്. രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. തൊട്ടടുത്ത് നിന്നാണ് അമല്‍ വെടിയുതിര്‍ത്തത്. ഏതാണ്ട് പോയിന്റ് ബ്ലാങ്കില്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
യുവതിയുടെ ആരോഗ്യനിലയില്‍ ശുഭകരമായ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഷിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വെച്ച് ഇന്നലെ രാത്രി 10 മണിയോടെ സംഭവമുണ്ടായത്. ഉടനെ പൊലീസെത്തി ആംബുലൻസില്‍ മീരയെ ആശുപത്രിയില്‍ എത്തിച്ചു. വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായി. ഇതും ആശ്വാസമാണ്. കൃത്യ സമയത്ത് ചികില്‍സ കിട്ടിയതാണ് ആരോഗ്യ നിലയിലെ പുരോഗതിക്ക് കാരണം.
അമലിന്റെ അറസ്റ്റും തുടര്‍ നടപടികളും സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പൊലീസ് നാളെ പുറത്തുവിടും. അമലിനെതിരായ തെളിവുകള്‍ അമേരിക്കൻ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഇനി അമല്‍ പുറത്തു വരില്ലെന്നാണ് അമേരിക്കൻ പൊലീസ് നല്കുന്ന സൂചന. വ്യക്തമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞു. കൊലപാതക ശ്രമത്തിനാകും കേസെടുക്കുക. തോക്ക് അടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. പൊലീസ് ഒന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം. ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 കാരിയായ മീര ലൂതറന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനകം നടത്തി. 2019 ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്. നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയാണ് മീര. സംഭവം അറിഞ്ഞ് ഷിക്കാഗോയിലെ മലയാളി സമൂഹം ആശുപത്രിയില്‍ എത്തി. വലിയ ഞെട്ടലിലാണ് മലയാളികള്‍.
മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്ക് ആദ്യം ലഭിച്ചിരുന്ന വിവരം. രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണു ശസ്ത്രക്രിയയില്‍ പ്രധാനമായും പരിശോധിച്ചതെന്നും ഇപ്പോള്‍ നിയന്ത്രണവിധേയമായെന്നുമാണു ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസകോശത്തിനു ദോഷകരമായ എആര്‍ഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിൻഡ്രോം) മീരയ്ക്കു ബാധിച്ചു. ഇതിനുള്ള മരുന്നുകള്‍ നല്‍കിത്തുടങ്ങി.
മരുന്നുകളോടു മീരയുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നു നിരീക്ഷിക്കുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയില്‍ അടുത്തടുത്ത വീടുകളിലാണു താമസിക്കുന്നത്. മീരയും ഭര്‍ത്താവും തമ്മില്‍ ഈ അടുത്ത കാലത്തായി കുടുംബ പ്രശ്നങ്ങള്‍ കൂടി. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് അമേരിക്കൻ പൊലീസും പറയുന്നത്.
അമല്‍ പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് പുറത്തുവന്നതോടെ കുടുംബ പ്രശ്നങ്ങളും പൊലീസ് കൂടുതല്‍ തിരിച്ചറിയുന്നു. അമല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയില്‍, മീരയുടെ സഹോദരന്മാര് അവരുടെ ബന്ധത്തില്‍ ഉരച്ചിലുണ്ടാക്കുന്നുവെന്ന് ആരോപിക്കുന്നു. എല്ലാ കാര്യത്തിലും അമേരിക്കൻ പൊലീസ് വിശദ അന്വേഷണം നടത്തും. പൊലീസിനോട് അമല്‍ റെജി കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]