
കോഴിക്കോട് – മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നില്ല.
ആവശ്യപ്പെടുകയാണെങ്കില് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന ഉപാധിയിലാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിന് ശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് വന്ന സുരേഷ് ഗോപി തന്റെ കാറിന് മുകളില്‍ കയറി നിന്ന് സമീപം കൂടി നിന്ന ബി ജെ പി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയും പിന്തുണച്ചതിന് അവര്‍ക്ക് നന്ദി അറിയിക്കുകയും എല്ലാവരും പിരിഞ്ഞു പോകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
മാധ്യമങ്ങളോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. രാവിലെ ചോദ്യം ചെയ്യലിനായി എത്തിയ സുരേഷ് ഗോപിയെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് പുറത്ത് സ്വീകരിച്ചിരുന്നു. സ്റ്റേഷന് പുറത്ത് സുരേഷ് ഗോപിയെ കാത്ത് വന്‍ ജനാവലിയാണ് തടിച്ച് കൂടിയത്.
മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്റ്റേഷനിലെത്തിയിരുന്നു. കെ സുരേന്ദ്രന് പുറമെ, മറ്റു നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്, പി കെ കൃഷ്ണദാസ്, വി കെസജീവന്‍ എന്നിവര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു.
സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ സ്ത്രീകള്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകരാണ് റോഡില്‍ തടിച്ചു കൂടിയത്. ഒക്ടോബര്‍ 27ന് കോഴിക്കോട് മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തക പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്കി. ഈ വിഷയത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു.
2023 November 15 Kerala No arrest of Suresh Gopi Questioning completed Issue notice. Appear when called ഓണ്‍ലൈന്‍ ഡെസ്ക് title_en: No arrest of Suresh Gopi, interrogation completed, Notice to appear when called …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]