ഭോപാൽ ∙ മധ്യപ്രദേശിലെ കട്നി ജില്ലയിൽ അനധികൃത മണ്ണ് ഖനനത്തെ എതിർത്ത ദലിത് യുവാവിനെ 4 പേർ ചേർന്നു മർദിക്കുകയും ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തു. ബഹോരിബന്ദ്
സ്റ്റേഷൻ പരിധിയിലുള്ള മത്വാര ഗ്രാമത്തിലാണു സംഭവം.
രാജ്കുമാർ എന്നയാളുടെ കൃഷിയിടത്തിനു സമീപം അനധികൃതമായി മണ്ണെടുക്കുന്നതിനെ അദ്ദേഹം എതിർത്തതാണ് അക്രമത്തിലേക്കു നയിച്ചത്. മത്വാര ഗ്രാമമുഖ്യന്റെ മകനായ പവൻ പാണ്ഡെയാണു തന്റെ മേൽ മൂത്രമൊഴിച്ചതെന്നു രാജ്കുമാർ മൊഴി നൽകിയിട്ടുണ്ട്.
‘‘ഗ്രാമ മുഖ്യന്റെ മകൻ കൂടിയായ പവൻ പാണ്ഡെ എന്റെ മേൽ മൂത്രമൊഴിച്ചു.
ജാതീയമായി അധിക്ഷേപിച്ച ശേഷം പൊലീസിനെ സമീപിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’’ – രാജ്കുമാർ പറഞ്ഞു. രാമാനുജ് പാണ്ഡെ, റാം ബിഹാരി പാണ്ഡെ, പവൻ പാണ്ഡെ, സതീഷ് പാണ്ഡെ എന്നിവർ രാജ്കുമാർ ചൗധരിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് സന്തോഷ് ദെഹാരിയ പറഞ്ഞു.
പ്രതികൾ ഒളിവിലാണെന്നും തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
2023ൽ സിദ്ധി ജില്ലയിൽ സമാനമായ ഒരു കേസ് നടന്നിരുന്നു. കട്നിയിൽ നിന്ന് 200 കിലോമീറ്റർ അകലെ ഒരു ആദിവാസി യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിക്കുകയും അപമാനിക്കുകയും ആയിരുന്നു.
ഈ കേസ് അന്ന് ദേശീയ ശ്രദ്ധ ആകർഷിക്കുകയും ആ വർഷം അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പ്രധാന വിഷയമായി മാറുകയും ചെയ്തിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]