പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് കടിക ദേവീ ക്ഷേത്രത്തിൽ മോഷണം.
സ്വര്‍ണ്ണമാലകള്‍ അടക്കം രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാലമ്പല വാതിലും ശ്രീകോവില്‍ വാതിലും കുത്തിപ്പൊളിച്ചായിരുന്നു മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഒരു പവന് തൂക്കമുളള സ്വര്‍ണ്ണ മാല, അതിലുണ്ടായിരുന്ന താലി എന്നിവ കവര്‍ന്നു. ദേവസ്വം ഓഫീസിന്റെ പൂട്ടും തകർത്തു.
ഉള്ളിൽ സൂക്ഷിച്ചിരുന്ന പണവും മോഷണം പോയിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിലെ വഞ്ചിയും ഉപദേവതാക്ഷേത്രത്തിന് മുന്നിൽ വച്ചിരുന്ന വഞ്ചികളും തകർത്തും പണം കവർണ്ണിട്ടുണ്ട്.
പുലര്‍ച്ചെ ക്ഷേത്രം മാനേജര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വിരളടയാള വിദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

