കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വിവിധ പഠന വകുപ്പുകളിലെ ഫുൾടൈം പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. 150 രൂപയാണ് അപേക്ഷാ ഫീസ്.
കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യ ക്യാമ്പസിലായിരിക്കും നടക്കുക. പിഎച്ച്.ഡി.
പ്രോഗ്രാമുകളും സീറ്റുകളും: സംസ്കൃതം സാഹിത്യം (4), സംസ്കൃതം വേദാന്തം (9), സംസ്കൃതം വ്യാകരണം (10), സംസ്കൃതം ന്യായം (12), സംസ്കൃതം ജനറൽ (1), ഹിന്ദി (9), ഇംഗ്ലീഷ് (4), മലയാളം (4), ഹിസ്റ്ററി (8), മ്യൂസിക് (3), കംപാരറ്റീവ് ലിറ്ററേച്ചർ (2), സോഷ്യൽ വർക്ക് (2), സോഷ്യോളജി (1), ട്രാൻസ്ലേഷൻ സ്റ്റഡീസ് (1), ഫിസിക്കൽ എഡ്യൂക്കേഷൻ (2). അംഗീകൃത സർവകലാശാലയിൽ നിന്നും ബന്ധപ്പെട്ട
വിഷയത്തിൽ ബി പ്ലസ് ഗ്രേഡോടെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ബി.സി, ഭിന്നശേഷി, ഇ.ഡബ്ല്യു.എസ്, ജി.എൻ.സി.പി വിഭാഗങ്ങളിൽ പെട്ടവർക്ക് നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും.
എം.ഫിൽ, യു.ജി.സി യോഗ്യത നേടിയവർക്കും പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്.
പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 2024 ഒക്ടോബറിന് ശേഷം യു.ജി.സി നെറ്റ് യോഗ്യത നേടിയവരെ പൊതു പ്രവേശന പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതത് പഠന വകുപ്പുകൾ നടത്തുന്ന പ്രവേശന പരീക്ഷകൾ നവംബർ മൂന്ന് മുതൽ ആരംഭിക്കും. ഹാൾ ടിക്കറ്റുകൾ ഒക്ടോബർ 28 മുതൽ സർവകലാശാലയുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
അഭിമുഖത്തിന് യോഗ്യത നേടിയവരുടെ പട്ടിക നവംബർ 12-ന് പ്രസിദ്ധീകരിക്കും. ഇവർ തങ്ങളുടെ റിസർച്ച് പ്രൊപ്പോസൽ നവംബർ 17-ന് മുൻപായി ബന്ധപ്പെട്ട
വകുപ്പ് മേധാവികൾക്ക് ഇ-മെയിൽ വഴി സമർപ്പിക്കേണ്ടതാണ്. നവംബർ 19 മുതൽ 21 വരെ അതത് പഠന വകുപ്പുകളിൽ അഭിമുഖം നടക്കും.
അംഗീകൃത സംവരണ മാനദണ്ഡങ്ങൾ പ്രവേശനത്തിന് ബാധകമായിരിക്കും. പിഎച്ച്.ഡി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക നവംബർ 25-ന് പ്രസിദ്ധീകരിക്കും.
ഡിസംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. സർവകലാശാലാ ചട്ടങ്ങൾക്കനുസരിച്ച് അർഹരായവർക്ക് ഫെലോഷിപ്പുകൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ssus.ac.in സന്ദർശിക്കാവുന്നതാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]